Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
മതം
  Add your Comment comment
വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 21ന് മരിയന്‍ ദിന ശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും
ജോസ് ജോണ്‍
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 21ന് മരിയന്‍ ദിന ശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത് സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലാണ്.


പരിശുദ്ധ അമ്മയോടുള്ള സ്‌നേഹ ബഹുമാനങ്ങള്‍ പ്രകടിപ്പിക്കുന്നതിനും അതുപോലെ അമ്മയുടെ മാദ്ധ്യസ്ഥം തേടിയും എല്ലാ മാസവും മൂന്നാമത്തെ മരിയന്‍ ദിനത്തില്‍ നേര്‍ച്ച നേര്‍ന്ന് എത്തുന്ന വിശ്വാസികള്‍ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ച് കത്തിച്ച മെഴുകുതിരികള്‍ കൈകളിലേന്തിയുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.


യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ദീര്‍ഘദൂരം യാത്ര ചെയ്ത് എത്തുന്നവര്‍ക്ക് വിശുദ്ധ കുര്‍ബ്ബാന, നിത്യസഹായ മാതാവിന്റെ നോവേന, എണ്ണ നേര്‍ച്ച, പരിശുദ്ധ പരമ ദിവ്യകാരുണ്യ ആരാധനയിലും പങ്കെടുത്ത് ഈശോയില്‍ നിന്നും ധാരാളം അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനുള്ള അവസരമാണ് ലഭിക്കുന്നത്.

പള്ളിയുടെ വിലാസം:


Our Lady and St.George Church,132 Shernhall tSreet, Walthamstow, E17. 9HU



തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്‌ളിന്‍ ഫാ.ജോസ് അന്ത്യാം കുളം അറിയിച്ചു.
 
Other News in this category

 
 




 
Close Window