Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
മാഞ്ചസ്റ്ററില്‍ ഫാ.ടോമി എടാട്ട് നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് രണ്ട് മുതല്‍
അലക്സ് വര്‍ഗീസ്
മാഞ്ചസ്റ്റര്‍ സെന്റ്.മേരീസ് ക്‌നാനായ ചാപ്ലൈന്‍സിയുടെ ആഭിമുഖ്യത്തില്‍ വിഥിന്‍ഷോ പീല്‍ ഹാളിലുള്ള സെന്റ്. എലിസബത്ത് ദേവാലയത്തില്‍ മാര്‍ച്ച് രണ്ട് മുതല്‍ നാല് വരെ നടക്കുന്ന നോമ്പുകാല ധ്യാനം പ്രശസ്ത സുവിശേഷ പ്രഘോഷകനും വാഗ്മിയുമായ ഫാ. ടോമി എടാട്ട് നേതൃത്വം നല്‍കും. മാര്‍ച്ച് രണ്ടാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെയും മൂന്നാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ 6 വരെയും നാലാം തീയതി ഞായറാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് 6 വരെയുമാണ് ധ്യാന ദിവസങ്ങളിലെ സമയക്രമം.


വലിയ നോമ്പ് കാല ധ്യാനവും വചന ശുശ്രൂഷയും ഭൗതികമായ ആഘോഷങ്ങളും ജഡികമായ സന്തോഷങ്ങളെയും നിയന്ത്രിച്ച് ഒരോ വ്യക്തിയേയും ആദ്ധ്യാത്മികമായി ദൈവിക സന്നിധിയിലേക്ക് എത്തിക്കുവാന്‍ ലഭിക്കുന്ന വലിയ അവസരമാണ്. ധ്യാനത്തില്‍ ഹൃദയ വിശുദ്ധിയോടെ പങ്ക് ചേര്‍ന്ന് വലിയ ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ റവ.മോണ്‍സിഞ്ഞോര്‍ ,. ഫാ സജി മലയില്‍ പുത്തന്‍പുരയില്‍ എന്നിവര്‍ സ്വാഗതം ചെയ്തു.


ധ്യാന ദിവസങ്ങളില്‍ കുമ്പസാരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നാണ്.


ധ്യാനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം:


സെന്റ്. എലിസബത്ത് ചര്‍ച്ച്,

48 ലെമണ്‍ഡ് റോഡ്,

പീല്‍ഹാള്‍,

M22 5 BD.
 
Other News in this category

 
 




 
Close Window