Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ എയില്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 27ന്
ഫാ. ബിജു ജോസഫ്
പരിശുദ്ധ കന്യകാ മറിയത്തിന്റേയും ഭാരത സഭയില്‍നിന്നുള്ള വിശുദ്ധരായ അല്‍ഫോന്‍സാമ്മയുടേയുംചാവറപിതാവിന്റേയും എവുപ്രാസിയാമ്മയുടേയും മദര്‍തെരേസയുടേയും വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണിമരിയയുടേയും സംയുക്ത തിരുനാളാണ് ഗ്രേറ്റ് ബ്രിട്ടനിലെസീറോ മലബാര്‍ രൂപത പ്രശസ്ത മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ എയില്‍സ്‌ഫോര്‍ഡില്‍ വച്ച് മെയ് 27ന്‌നടത്തുന്നത്. ഇംഗ്ലണ്ടിന്റെ ആരാമം എന്നറിയപ്പെടുന്ന കെന്റിലെ പ്രശസ്തമായ ഈ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ അനേകായിരങ്ങളാണ് മാധ്യസ്ഥം തേടിവരുന്നത്. കഴിഞ്ഞ കുറേവര്‍ഷങ്ങളായി ലണ്ടനിലെ സീറോമലബാര്‍ സഭാ സമൂഹം നടത്തിവന്നിരുന്ന തിരുനാളാണ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രധാനപ്പെട്ട ഒരുതീര്‍ത്ഥാടനമായി ഇപ്പോള്‍ മാറിയിരിക്കുന്നത്.


ഉച്ചയ്ക് 12 മണിയ്ക്ക് ജപമാലാരാമത്തിലൂടെയുള്ള ജപമാലപ്രദക്ഷിണത്തോടെ തിരുനാളിനു തുടക്കമാകും. തുടര്‍ന്ന് 2മണിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെമുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍കുര്‍ബാനയും ലദീഞ്ഞും പ്രദക്ഷിണവും നടത്തപ്പെടും.

ഏവരേയും ഹൃദയപൂര്‍വ്വം സ്വാഗതംചെയ്യുന്നതായി ഫാ ഹാന്‍സ് പുതിയാകുളങ്ങര അറിയിച്ചു. രൂപതയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും വരുന്ന വിശ്വാസസമൂഹത്തിനു വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായ് വരുന്നു.കോച്ചുകളും കാറുകളും പാര്‍ക്ക് ചെയ്യുന്നതിനുള്ള വിപുലമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window