Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
സഹൃദയ ദ വെസ്റ്റ് കെന്റ് കേരളൈറ്റ്‌സിന് ' നവ സാരഥികള്‍
ജോഷി സിറിയക്
കേരള സര്‍ക്കാരിന്റെ NORKA അംഗീകാരമുള്ള UK യിലെ ആദ്യ സംഘടനയും, ഇംഗ്ലണ്ടിലെ സൗത്ത് ഈസ്റ്റ് റീജിയണിന്റെ മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ചുമതലയും നിര്‍വ്വഹിക്കുന്ന, അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളുടെ വ്യത്യസ്തമായ മേഘലകളില്‍ തനിമയ്ക്കും, ഒരുമയ്ക്കും, പുതുമയ്ക്കും, സന്നദ്ധ സേവനങ്ങള്‍ക്കും അറിയപ്പെടുന്ന മികവുറ്റ സംഘടനയായായ സഹൃദയ യെ മികവിന്റെ പടവുകളിലേയ്ക്ക് നയിക്കാനായി പുതിയ സാരഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു.



സണ്ണി ചാക്കോ ക ണി പറമ്പിലിനെ പ്രസിഡന്റായും, ആല്‍ബര്‍ട്ട് ജോര്‍ജ് കുരിശിങ്കലിനെ സെക്രട്ടറിയായും, ട്രഷറര്‍ ആയി ജയ്‌സണ്‍ ആലപ്പാട്ടിനെയും, വൈസ് പ്രസിഡന്റായി സുജ ജോഷിയെയും, ജോയിന്റ് സെക്രട്ടറി ആയി സുജിത്ത് മുരളിയെയും, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ആയി വിജു വര്‍ഗ്ഗീസിനെയും AGM ഏക കണ്‌ഠേന തെരഞ്ഞെടുത്തു.

ആദ്യകാലം മുതല്‍ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യവും, സഹൃദയയുടെ സ്പന്ദനങ്ങള്‍ അറിയാവുന്നവരുമായ ഇവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന പരിചയവും, അനുഭവസമ്പത്തും ഉള്ളവരോടൊപ്പം, നവാഗതരും ചേരുന്നത് ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് AGM വിലയിരുത്തി.

എക്‌സിക്കുട്ടീവ് അംഗങ്ങളായി ബീന തോമസ്, ട്രീസ എമി ജുബിന്‍,
ബിജു ചെറിയാന്‍, സേവ്യര്‍ ഫ്രാന്‍സീസ്, മനോഷ് ദേവസ്യ, അബി ആനന്ദ് കൃഷ്ണന്‍, ജെയ്‌സണ്‍ ജോര്‍ജ്, സെബാസ്റ്റ്യന്‍ എബ്രഹാം, ബിബിന്‍ എബ്രഹാം എന്നിവരെയും AGM തിരഞ്ഞെടുത്തു.

'സഹൃദയ' യുടെ പ്രസിഡണ്ട് സെബാസ്റ്റ്യന്‍ എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ദശാബ്ദി നിറവിന്റെ അഴകില്‍ നടന്ന AGMല്‍ ആണ് ഈ വര്‍ഷത്തേയ്ക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുത്തത്. സെക്രട്ടറി ബിബിന്‍ എബ്രഹാം അവതരിപ്പിച്ച വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ബേസില്‍ ജോണ്‍ അവതരിപ്പിച്ച 80,000 പൗണ്ടോളം കൈകാര്യം ചെയ്ത വിശദമായ ഓഡിറ്റഡ് അക്കൗണ്ടും AGM ആദരങ്ങളോടെ പാസ്സാക്കി.

വനിതകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച് സഹൃദയയുടെ പരിപാടികളില്‍ മഹിളകളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ ബീന തോമസിനും, അംഗങ്ങളുടെ പങ്കാളിത്തവും, കെട്ടുറപ്പും പരിപാടികള്‍ക്ക് ഉറപ്പാക്കിയ ജോയിന്റ് സെക്രട്ടറി മനോഷ് ചക്കാലയ്ക്കലിനും, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഷിനോ പോള്‍ തുരുത്തിയിലിനും AGM ന്റെ അഭിനന്ദനവും നന്ദിയും അറിയിച്ചു.
 
Other News in this category

 
 




 
Close Window