|
പഞ്ചസാരയും ശര്‍ക്കരയും മാത്രമല്ല, കല്‍ക്കണ്ടവും പായത്തിനു മധുരമായി ചേര്‍ക്കാം. സ്വാദിന്റെ വ്യത്യാസം അതു കഴിച്ചവര്‍ക്കേ അറിയൂ. കല്‍ക്കണ്ടത്തിന്റെ ഔഷധ ഗുണം പ്രത്യേകിച്ച് പറയേണ്ടല്ലോ.
ചേരുവകള്‍:
പച്ചരി - അര കപ്പ്
കല്‍ക്കണ്ടം - 300 ഗ്രാം
പശുവില്‍പാല്‍ - മൂന്ന് കപ്പ്
വെള്ളം - ഒരു കപ്പ്
അണ്ടിപ്പരിപ്പ് - 50 ഗ്രാം
കിസ്മിസ് - 50 ഗ്രാം
ഏലയ്ക്കാ പൊടിച്ചത് - അര ടീസ്പൂണ്‍
വെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍.
തയാറാക്കുന്നവിധം
കഴുകി വൃത്തിയാക്കിയ പച്ചരി, പാല്‍, വെള്ളം എന്നിവ ഒന്നിച്ചാക്കി നന്നായി വേവിച്ച് വെള്ളം വറ്റിച്ചെടുക്കുക. അരി വെന്ത് വെള്ളം വറ്റിത്തുടങ്ങുമ്പോള്‍ പൊടിച്ച കല്‍ക്കണ്ടം ചേര്‍ത്ത് ഇളക്കുക. കല്‍ക്കണ്ടം അലിഞ്ഞ് ചോറുമായി യോജിച്ച് കുഴഞ്ഞു തുടങ്ങുമ്പോള്‍ അണ്ടിപ്പരിപ്പും കിസ്മിസും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് അടുപ്പില്‍ നിന്നും മാറ്റുക. അവസാനമായി അല്‍പം വെണ്ണ ഈ പായസത്തിന്റെ മുകളിലായി ഇടുക. കല്‍ക്കണ്ടം പായസം റെഡി. |