Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റി ,ബിന്‍സി ജെയിംസ് പ്രസിഡന്റ് , ടെല്‍സ് മോന്‍ സെക്രെട്ടറി .ക്രിസ്മസ് കരോളില്‍ ലഭിച്ച തുക നവജീവന്‍ ട്രസ്റ്റിന് കൈമാറി
reporter
യുകെ മലയാളി കുടിയേറ്റ ചരിത്രത്തില്‍ ഏറെ പ്രാധാന്യം വഹിക്കുന്ന , ദേശീയ തലത്തില്‍ പിറന്നുവീണ പല മലയാളി സംഘടനയുടെയും ഈറ്റില്ലമായ ലെസ്റ്ററിലെ മലയാളികളുടെ ഏക കൂട്ടായ്മയായ കേരളാകമ്മ്യുണിറ്റിയുടെ 2018 2019 വര്‍ഷത്തെ ഭരണ സമിതിയെ വാര്‍ഷിക പൊതുസമ്മേളനത്തില്‍ വച്ച് തീരഞ്ഞെടുത്തു. വനിതകള്‍ക്കും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും ഒപ്പം പരിചയസമ്പന്നതക്കും മുഗണന നല്‍കിയാണ് ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റിയുടെ പതിമൂന്നാം വര്‍ഷത്തെ ഇരുപത് അംഗ പ്രവര്‍ത്തകസമിതി നിലവില്‍ വന്നിരിക്കുന്നത് .

പ്രസിഡന്റ് – ബിന്‍സി ജെയിംസ്

സെക്രട്ടറി – ടെല്‍സ്‌മോന്‍ തോമസ്

ട്രഷറര്‍ – ബിനു ശ്രീധരന്‍

വൈസ് പ്രസിഡന്റുമാര്‍ – അനീഷ് ജോണ്‍ , അശോക് കൃഷ്ണന്‍

ജോയിന്റ് സെക്രട്ടറിമാര്‍ – എബി പള്ളിക്കര , റോസ്‌മേരി സഞ്ജു

ആര്‍ട്ട്‌സ് കോഡിനേറ്റേഴ്‌സ് : , ദിലീപ് ചാക്കോ , ബാലു പിള്ള

സ്‌പോര്‍ട്‌സ് കോഡിനേറ്റേഴ്‌സ് കിരണ്‍ നായര്‍ , ജ്യോതിസ് ഷെറിന്‍

ചാരിറ്റി : ബെന്നി പോള്‍ , മായ ഉണ്ണി

ഇന്‍വെന്റ്ററി ടീം : ബിനു ശ്രീധരന്‍ , ലൂയിസ് കെന്നഡി , വര്‍ഗീസ് വര്‍ക്കി

ഇവരെ കൂടാതെ അജയ് പെരുമ്പലത്ത് , ധനിക് പ്രകാശ് , ജോസ് തോമസ് , ജോര്‍ജ്ജ് എടത്വ തുടങ്ങിയവര്‍ എക്‌സിക്യുട്ടിവ് കമ്മറ്റിയില്‍ അംഗങ്ങള്‍ ആയിരിക്കും

ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റിയുടെ ക്രിസ്മസ് ന്യൂ ഇയര്‍ കുടുംബ സംഗമം ശിശിരോത്സവം എന്നപേരില്‍ ബ്രോണ്‍സ്റ്റന്‍ വെസ്റ്റ് സോഷ്യല്‍ സെന്ററില്‍ വച്ച് നടന്നു .ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് കരോളില്‍ സമാഹരിച്ച തുക കോട്ടയം മെഡിക്കല്‍ കോളജില്‍ അന്നദാനം നടത്തുന്ന നവജീവന്‍ ട്രസ്റ്റിന് കൈമാറി . ലെസ്റ്ററിലെ സ്വന്തം കലാകാരന്മാരുടെ ഓര്‍ക്കസ്ട്രയായ ലെസ്റ്റര്‍ ലൈവ് കലാസമിതിയുടെ ലൈവ് ഗാനമേളയും ലെസ്റ്ററിലെ മലയാളി വീട്ടമ്മമാരുടെ ചാരിറ്റി സംഘടനയായ ഏഞ്ചല്‍ ചാരിറ്റിയുടെ വൈവിധ്യമാര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ നിറഞ്ഞ ഫുഡ് കൗണ്ടറുകളും ശിശിരോത്സവം 2018 നെ വേറിട്ടതാക്കി.
 
Other News in this category

 
 




 
Close Window