Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
പ്രിയയുടെ കണ്ണിറുക്കല്‍ വിഡിയോക്ക് 5 കോടി കാഴ്ചക്കാര്‍: ബാഹുബലിയുടെ റെക്കോഡ് തകര്‍ത്തു
reporter
ബാഹുബലിയുടെ റെക്കോര്‍ഡും തിരുത്തിക്കുറിച്ച് അഡാര്‍ ലൗ മുന്നേറുന്നു. ഏറ്റവും വേഗത്തില്‍ 5 കോടി വ്യൂസ് നേടിയ നേടിയ സൗത്ത് ഇന്ത്യന്‍ ഗാനമെന്ന ബഹുമതി അഡാര്‍ ലൗവിലെ പ്രസിദ്ധ ഗാനം മാണിക്യ മലരായ പൂവി സ്വന്തമാക്കി. ബാഹുബലിയിലെ സാഹോരെ ബാഹുബലി എന്ന ഗാനത്തെ പിന്നിലാക്കിയാണ് അഡാര്‍ ലൗവിലെ ഈ ഗാനം റെക്കോര്‍ഡിട്ടത്.

ഫെബ്രുവരി 9 വെള്ളിയാഴ്ച വൈകുന്നേരമാണ് പാട്ട് യൂട്യൂബില്‍ റിലീസായത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പാട്ടും അതിലെ രംഗങ്ങളും ഒപ്പം പ്രിയ എന്ന നടിയും പ്രശസ്തിയിലേക്കുയര്‍ന്നു.പിന്നീട് ദേശീയ മാധ്യമങ്ങളില്‍ വരെ വാര്‍ത്തകള്‍ നിറഞ്ഞു. പാട്ട് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതോടെ ചില വിവാദങ്ങളും ഉയര്‍ന്നു.

മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഗാനം പിന്‍വലിക്കുമെന്ന് അണിയറക്കാര്‍ ആദ്യം അറിയിച്ചെങ്കിലും പിന്നീട് അവര്‍ ആ തീരുമാനം മാറ്റുകയും ചെയ്തു. ഗാനം എഴുതിയിരിക്കുന്നത് ജബ്ബാറാണ്. ഷാന്‍ റഹ്മാന്‍ റീ ടച്ച് ചെയ്‌തെടുക്കുകയായിരുന്നു. തലശ്ശേരി കെ റഫീകാണ് യഥാര്‍ത്ഥ കമ്പോസര്‍. വിനീത് ശ്രീനിവാസനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
 
Other News in this category

 
 




 
Close Window