Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ഫേസ്ബുക്കിനു വെല്ലുവിളിയായി വെറോ: കൂട്ടുകൂടാന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പുതിയ പ്ലാറ്റ് ഫോം
reporter
കാര്യം കീഴ്‌മേല്‍ മറിഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളിലായി വെറൊ ഡൗണ്‍ലോഡ് ചെയ്യാന്‍ തിരക്ക് കൂടുകയാണ്. മൂന്ന് വര്‍ഷം മുമ്പ് സാമൂഹ്യ മാധ്യമ ശ്രേണിയിലേക്ക് ചേക്കേറിയതാണ് വെറൊ. ഫെയ്‌സ്ബുക്കും വാട്ട്‌സാപ്പും പോലുള്ള ഒരു സാമൂഹ്യ മാധ്യമമാണിത്.



ശരിക്കും പറഞ്ഞാല്‍ അത്ര മേന്മയൊന്നും അവകാശപ്പെടാനില്ലാത്ത ആപ്പാണിത്. സുഗമമായി പ്രവര്‍ത്തിക്കുക പോലുമില്ല. ഡൗണ്‍ലോഡു ചെയ്ത പലര്‍ക്കും ആപ് ഉപയോഗിക്കാനേ സാധിച്ചിട്ടുമില്ല. എന്നിട്ടും ആളുകള്‍ ഇതിലേക്ക് ഇരച്ചെത്തുന്നു. കാരണമെന്തെന്നല്ലേ,
തങ്ങളുടെ സര്‍വീസ് ഉപയോഗിക്കുന്നതിനു താമസിയാതെ ഫീസ് ഏര്‍പ്പെടുത്തുമെന്ന കമ്പനിയുടെ പ്രസ്താവനയാണ് ആളുകളെ ഇളക്കി വിട്ടതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യ കാരണം. പെയ്ഡ് അവുകയാണോ എന്ന വിചാരിച്ച് ഉയോക്താക്കള്‍ ഫ്രീയായി വെറൊയെ സ്വന്തമാക്കാന്‍ ഇരച്ചെത്തി അത്രമാത്രം.
ഇപ്പോള്‍ ഇന്റര്‍നെറ്റിലെ മുഖ്യ ചര്‍ച്ചാ വിഷയമായി ഇടംപിടിച്ചിരിക്കുകയാണ് വെറൊ. എന്താണ് വെറൊയെന്നല്ലേ. വെറൊ എന്നത് ഒരു പുതിയ സംവിധാനമല്ല.അതും ഫെയ്‌സ്ബുക്കിന് ഒരു എതിരാളിയാണ് തങ്ങളെന്ന് സ്വയം അവകാശപ്പെട്ടു കൊണ്ടു തന്നെ. പക്ഷേ സംഭവം അത്രയങ്ങ് കത്തിയില്ല.
 
Other News in this category

 
 




 
Close Window