Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
എച്ച് 5 എക്‌സ് എസ്.യു.വി: ടാറ്റ കമ്പനിയില്‍ നിന്നൊരു ആഡംബര കാര്‍
reporter
ഒട്ടും പ്രതീക്ഷിക്കാത്ത രൂപത്തില്‍ എച്ച് 5 എക്‌സ് എസ്.യു.വി, 45എക്‌സ് പ്രീമിയം സെഡാന്‍ എന്നിവയിലൂടെ ടാറ്റ വാഹനപ്രേമികളെ ഞെട്ടിച്ചു. ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് കാറുകള്‍ അവതരിപ്പിച്ചത്. സ്വിറ്റ്‌സര്‍ലാന്റ് ജനീവ മോട്ടോര്‍ ഷോയിലും ലോകത്തെ അത്ഭുതപ്പെടുത്തി കളം പിടിക്കുകയാണ് ടാറ്റ.



ഇവിഷന്‍ ഇലക്ട്രിക് സെഡാന്‍ കണ്‍സെപ്റ്റ് മോഡലാണ് ലോകത്തിനു മുമ്പില്‍ ടാറ്റ അവതരിപ്പിച്ചിരിക്കുന്ന പുത്തന്‍ അവതാരം. ലോഗോ ഒഴിച്ച് പതിവ് ടാറ്റ മുഖങ്ങളില്‍നിന്ന് പേരിന് പോലും ഒരു സാമ്യപോലുമില്ലാത്ത പുതുപുത്തന്‍ അവതാരമാണ് ഇവിഷന്‍ സെഡാന്‍.
വൈദ്യുത വാഹനങ്ങള്‍ക്കായുള്ള ടാറ്റയുടെ ഒമേഗ പ്ലാറ്റ്‌ഫോമിലാണ് ഇ വിഷന്‍ സെഡാന്‍ കോണ്‍സെപ്റ്റിന്റെ ഒരുക്കം. ടാറ്റയുടെ ഏറ്റവും പുതിയ ഇംപാക്ട് ഡിസൈന്‍ 2.0 ശൈലിയെ അടിസ്ഥാനപ്പെടുത്തിയാണ് ഇ വിഷന്‍ സെഡാന്റെ വരവ്. ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ് ഇ വിഷന്‍ സൊഡന്‍ കോണ്‍സെപ്റ്റിന്.
വരുത്തന്മാര്‍ മാത്രം അങ്ങനെ ഇന്ത്യന്‍ വാഹന വിപണിയിലെ അക്ഷയപാത്രം പങ്കുവെക്കേണ്ടന്ന് ചിന്തിച്ച് രണ്ടും കല്‍പ്പിച്ച് പടയൊരുക്കം നടത്തുകയാണ് ടാട.
 
Other News in this category

 
 




 
Close Window