Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
വി. യൗസേപ്പിതാവിന്റെ തിരുന്നാള്‍ നാളെ ഈസ്റ്റ്ഹാമില്‍
ജോണ്‍ തോമസ്
ഈസ്റ്റ് ലണ്ടനിലെ കേരള കത്തോലിക്കാ വിശ്വാസികള്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാള്‍ ആഘോഷപൂര്‍വം നാളെ ആചരിക്കുന്നു. ഈസ്റ്റ്ഹാം സെന്റ് മൈക്കിള്‍സ് പള്ളിയില്‍ നാളെ 2 മണിക്ക് ഫാ. ജോണ്‍സണ്‍ അലക്‌സാണ്ടറിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു. ദിവ്യബലി, നൊവേന, തിരുന്നാള്‍ പ്രദക്ഷിണം തുടങ്ങിയവ അടങ്ങിയ തിരുന്നാള്‍ സ്‌നേഹവിരുന്നോടെ സമാപിക്കും.



വിശുദ്ധ യൗസേപ്പിതാവിന്റെ അനുഗ്രഹവും സംരക്ഷണവും നേടാനായി എല്ലാവരെയും പ്രത്യേകിച്ച് ഈസ്റ്റ് ഹാം, മനോര്‍ പാര്‍ക്ക്, ആപ്ട്ടന്‍ പാര്‍ക്ക്, ബാര്‍ക്കിങ്, അപ്പ്നി, ന്യൂബറി പാര്‍ക്ക് എന്നീ പ്രദേശങ്ങളിലുള്ള വിശ്വാസികളെ കേരള കാത്തലിക് ചാപ്ലിൻ ഫാ. ജോണ്‍സണ്‍ ക്ഷണിച്ചു.


വിലാസം:
St . Michae's Church
21 , Tilbury Road
Eastham
London
E66ED

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ. ജോണ്‍സണ്‍ അലക്‌സാണ്ടര്‍ : 07958376955
 
Other News in this category

 
 




 
Close Window