Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
വാല്‍ത്തംസ്റ്റോയില്‍ മരിയന്‍ദിന ശുശ്രൂഷയും വി.യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥ പ്രാര്‍ത്ഥനയും
ജോസ് ജോണ്‍
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍ത്തംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ നാളെ (ബുധനാഴ്ച) മരിയന്‍ ദിന ശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. മാര്‍ച്ച് മാസം വി.യൗസേപ്പിതാവിന്റെ വണക്കത്തിനായി തിരുസഭ നല്‍കിയിരിക്കുന്നതിനാല്‍ ബുധനാഴ്ചത്തെ മരിയന്‍ ദിനത്തില്‍ വി.യൗസേപ്പിതാവിന്റെ പ്രത്യേക മാദ്ധ്യസ്ഥ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്.



തിരുക്കര്‍മ്മങ്ങളുടെ വിശദവിവരം


വൈകിട്ട് 5:30ന് കുമ്പസാരം, 6.30 ന് ജപമാല , 7ന് ആഘോഷമായ വി.കുര്‍ബ്ബാന , വചന സന്ദേശം, തുടര്‍ന്നു നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, പരി.പരമ ദിവ്യകാരുണ്യ ആരാധന.



പള്ളിയുടെ വിലാസം:

Our Lady and St.George Church,132 Shernhall tStreet,Walthamstow,E17. 9HU

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്ളിന്‍ ഫാ.ജോസ് അന്ത്യാം കുളം അറിയിച്ചു.
 
Other News in this category

 
 




 
Close Window