Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
19 വയസ്സുകാരന്റെ ചുണ്ടില്‍ ചുംബിച്ച് പുളകം കൊള്ളിച്ചു: കാറ്റി പെറി വിവാദത്തില്‍
reporter
കൗമാരക്കാരനെ അയാളുടെ അനുവാദമില്ലാതെ ചുണ്ടില്‍ ചുംബിച്ച പോപ്പ് ഗായിക കാറ്റി പെറി വിവാദത്തില്‍. അമേരിക്കന്‍ ഐഡോള്‍ എന്ന റിയാലിറ്റി ഷോയുടെ ഓഡിഷന്‍ നടക്കുമ്പോഴാണ് 19കാരനായ ബെഞ്ചമിന്‍ ഗ്ലേസിനെ കാറ്റി പെറി ചുംബിച്ചത്. ഈ റിയാലിറ്റി ഷോയില്‍ ജഡ്ജാണ് കാറ്റി.

പരിപാടിയില്‍ മറ്റൊരു വിധി കര്‍ത്താവായ ലയണല്‍ റിച്ചി ബെഞ്ചമിനോട് ഇതുവരെ ആരെയെങ്കിലും ചുംബിച്ചുണ്ടോ എന്ന് ചോദിച്ചു. തനിക്ക് റിലേഷന്‍ഷിപ്പും ഗേള്‍ ഫ്രണ്ടും ഇല്ലെന്നും അതിനാല്‍ ഇതുവരെ ആരെയും ചുംബിച്ചിട്ടില്ലെന്നും ബെഞ്ചമിന്‍ മറുപടി നല്‍കി. ഇത് കേട്ട് കാറ്റി പറി ഇവിടെ വരു, എന്റെ കവിളത്ത് ചുംബിക്കു എന്ന് പറഞ്ഞു. മടിച്ചു നിന്ന ചെറുപ്പക്കാരനെ നിര്‍ബന്ധിച്ച് കവിളില്‍ ഉമ്മ വെപ്പിച്ചു.

ബെഞ്ചമിന്‍ രണ്ടാമത്തെ കവിളില്‍ ചുംബിക്കാന്‍ തുടങ്ങുമ്പോളാണ് കാറ്റി കൗമാരക്കാരന്റെ ചുണ്ടില്‍ ചുംബിക്കുന്നതും പിന്നീട് അത് ആഘോഷമാക്കുന്നതും.

തന്റെ അനുവാദമില്ലാതെയാണ് കാറ്റി തന്നെ ചുംബിച്ചതെന്നും അവര്‍ ചോദിച്ചിരുന്നെങ്കിലും താന്‍ ചുംബനം നിരസിച്ചേനെയെന്നുമാണ് ബെഞ്ചമിന്‍ പിന്നീട് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞത്. എന്റെ ആദ്യ ചുംബനം സ്‌പെഷ്യല്‍ ആയിരിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും ബെഞ്ചമിന്‍ പറഞ്ഞു.

ഇത് മറിച്ചായിരുന്നു സംഭവിച്ചതെങ്കില്‍ എന്തായിരിന്നിരിക്കും സംഭവിച്ചിരിക്കുക എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ബെഞ്ചമിന്‍ കാറ്റി പെറിയാണ് ചുംബിച്ചിരുന്നതെങ്കില്‍ ആ കൗമാരക്കാരനെതിരെ ഇപ്പോള്‍ റേപ്പ് അറ്റംപ്റ്റ് കേസ് വരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടേനെ.
 
Other News in this category

 
 




 
Close Window