Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
ബോസ്റ്റണില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നോമ്പുകാല ധ്യാനം: ഫാ. ടോമി എടാട്ട് നയിക്കും
ഫാ. ബിജു ജോസഫ്
വലിയ ആഴ്ചയിലെ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ബോസ്റ്റണ്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ നോമ്പുകാല വാര്‍ഷിക ധ്യാനം നടക്കുന്നു. സുപ്രസിദ്ധ വചന പ്രഘോഷകനും കുടുംബമനഃശാസ്ത്ര വിദഗ്ധനുമായ ഫാ. ടോമി എടാട്ട് ശുശ്രൂഷകള്‍ നയിക്കും. എല്ലാ ദിവസങ്ങളിലും വൈകീട്ട് 5 മണി മുതല്‍ 10 മണി വരെയാണ് ധ്യാന സമയം.


തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വി. കുര്‍ബാനയോടെയാണ് ശുശ്രൂഷകള്‍ ആരംഭിക്കുന്നത്. ബുധനാഴ്ചത്തെ ശുശ്രൂഷകള്‍ വി. കുര്‍ബാനയോടെ അവസാനിക്കും. ധ്യാനദിവസങ്ങളില്‍ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. ബോസ്റ്റണ്‍ സെന്റ്. മേരീസ് ദേവാലയത്തില്‍ നടക്കുന്ന ത്രിദിന ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ബിജു കുന്നയ്ക്കാട്ട്, കമ്മിറ്റിയംഗങ്ങള്‍, വോളന്റിയേഴ്‌സ്, വിമെന്‍സ് ഫോറം തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി.

വിലാസം: 24 Horncastle Rd, Boston PE21 9BU

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നു.
 
Other News in this category

 
 




 
Close Window