Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
എന്‍എച്ച്എസ് ഹീറോസ് അവാര്‍ഡ്: സഹപ്രവര്‍ത്തകരുടെ പേരുകള്‍ നോമിനേറ്റ് ചെയ്യാം
എബ്രഹാം പൊന്നുംപുരയിടം
ഇംഗ്ലണ്ടിലെ പ്രമുഖ ടെലിവിഷന്‍ ആയ ഐ.ടി.വി.യും ദിനപത്രമായ ദി മിറററും സംയുക്തമായി ഏര്‍പ്പെടുത്തിയ എന്‍എച്ച്എസ് ഹീറോസ് 2018 അവാര്‍ഡിലേക്ക് സഹപ്രവര്‍ത്തകരുടെ പേരുകള്‍ നോമിനേറ്റ് ചെയ്യാം. ഈ വര്‍ഷം 70 ം പിറന്നാള്‍ ആഘോഷിക്കുന്ന നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ അവിസ്മരണീയമായ സേവനം കാഴ്ചവച്ചവരെ ആദരിക്കാനുള്ള അവസരമാണിത്.


ഡോക്ടര്‍ നഴ്സ്, പോര്‍ട്ടര്‍ , ക്ലീനര്‍, പാരാ മെഡിക്കല്‍സ്, സന്നദ്ധസേവകര്‍ , സാമൂഹ്യസേവകര്‍ , ക്രമസമാധാന പരിപാലകര്‍ എന്നിവരാരെങ്കിലും നിങ്ങളുടെ നോമിനിയെ പ്രതിനിധീകരിക്കുന്നുണ്ടോ? ഫണ്ട്രൈസര്‍മാര്‍ , മാനസികാരോഗ്യ ചാംപ്യന്‍മാര്‍ , മുന്‍കൈയ്യെടുക്കുന്ന ഗ്രൌണ്ട് ബ്രേക്കറുകാര്‍ , അതിശയകരമായ സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരെക്കുറിയിക്കാം.

നിങ്ങളുടെ നോമിനിയെ നോമിനേറ്റ് ചെയ്യുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

http://nhs-heroes.co.uk/nominate


ഈ അവാര്‍ഡുകള്‍ വഴി , ജീവനക്കാരുടെ നിസ്വാര്‍ത്ഥത, സേവനം, സ്നേഹം, അര്‍പ്പണബോധം, കഠിനാധ്വാനം, എന്നിവ അംഗീകരിക്കുക എന്നതാണ്. ഈ അവാര്‍ഡ് ദാന ചടങ്ങു ബ്രിട്ടനിലെ ഏറ്റവും വലിയ താരങ്ങള്‍ പങ്കെടുക്കുന്നതും മെയ് മാസത്തില്‍ ഐ.ടി.വി. പ്രക്ഷേപണം ചെയ്യുന്നതുമായിരിക്കും. ലോകത്തിലെ തന്നെ എട്ടാം അത്ഭുതമായ ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് സാമൂഹ്യ സുരക്ഷാ മേഖലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണ്. ജനനം തൊട്ടു മരണം വരെ ഇംഗ്ലണ്ടിലെ ജനങ്ങളുടെ ആരോഗ്യ സാമൂഹ്യ സുരക്ഷ നല്‍കിവരുന്നു.


2016 ലെ കണക്കു പ്രകാരം ജാതി-മത-വര്‍ഗ്ഗ-ഭാഷ വ്യത്യാസമില്ലാതെ 102 രാജ്യങ്ങളില്‍ നിന്നും ഉള്ള 13 ലക്ഷം ജോലിക്കാരില്‍ ഇന്ത്യക്കാരായ 17823 പേര്‍ ജോലി ചെയ്യുന്നു. ബ്രിട്ടീഷുകാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിദേശികള്‍ ആയ ജോലിക്കാര്‍ ഇന്ത്യക്കാരാണ്. ഈ അവസരം മുതലാക്കി നമ്മുടെ ആള്‍ക്കാര്‍ക്ക് അംഗീകാരം കരസ്ഥമാക്കാന്‍ സഹായിക്കാം.
 
Other News in this category

 
 




 
Close Window