|
പെസഹയുടെ വിശുദ്ധി താണ്ടി ഈസ്റ്ററിലേക്കു നീങ്ങുന്ന വിശ്വാസികളുടെ അടുക്കളയില്‍ വിഭവങ്ങളുടെ ഉത്സവമാണ്. ഇക്കുറി ഈസ്റ്ററിന് കോഴിയിറച്ചി അല്‍പ്പം വ്യത്യസ്തമായ രൂപത്തില്‍ കൂടുതല്‍ രുചികരമായി തയാറാക്കാം. ഇതാ ചേരുവ.
ചേരുവ
കോഴി ഇറച്ചി - അര കിലോ (കഷണങ്ങള്‍ )
ഇഞ്ചി, വെളുത്തുള്ളി - രണ്ടു സ്പൂണ്‍ (അരച്ചത് )
പച്ച മുളക് - 4 (നീളത്തില്‍ കീറിയത് )
സാവോള - 3 എണ്ണം ( അരിഞ്ഞത് )
പെരുംജീരകപൊടി - 1 സ്പൂണ്‍
ജീരകപൊടി - ഒരു സ്പൂണ്‍
ഗരം മസാലപ്പൊടി - രണ്ടു സ്പൂണ്‍
തേങ്ങയുടെ ഒന്നാംപാല്‍ - 1 കപ്പ്
ഉപ്പ്, കറിവേപ്പില, കടുക് (പാകത്തിന്)
പാകം ചെയ്യുന്ന വിധം
നാലു സ്പൂണ്‍ എണ്ണ ചൂടാക്കി ഒരു കഷ്ണം പട്ട, മൂന്ന് ഏലയ്ക്ക എന്നിവ ഇട്ട് ഇളക്കി സവോളയും പച്ചമുളകും ചേര്‍ത്ത് മൂപ്പിക്കുക. അരച്ച പേസ്റ്റ് ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് മസാല പൊടികള്‍ ഓരോന്നായി ചേര്‍ത്തിളക്കുക. ഈ കൂട്ടിലേക്കു ഇറച്ചിയിട്ട് നല്ലതുപോലെ വഴറ്റി അല്പം ചൂടുവെള്ളവും ഉപ്പും ചേര്‍ത്തു ഇറച്ചി വേവിക്കുക. ഇതിലേക്ക് ഒന്നാംപാല്‍ ഒഴിച്ച് തിളക്കുമ്പോള്‍ ഇറക്കിവയ്ക്കുക. 1 സ്പൂണ്‍ എണ്ണയില്‍ കടുകും കറിവേപ്പിലയും ഇട്ട് തിളപ്പിച്ച് കറിയിലേക്ക് ഒഴിക്കുക. |