Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
പുതുമയാര്‍ന്ന കലാപരിപാടികളുമായി എന്‍മയുടെ ഈസ്റ്റര്‍ - വിഷു ആഘോഷം
റജി നന്തികാട്ട്
എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്റെ (ENMA) ഈസ്റ്റര്‍ വിഷു ആഘോഷം നാളെ (ശനിയാഴ്ച) പോട്ടേഴ്സ് ബാറിലുള്ള സെന്റ്. ജോണ്‍സ് മെതഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ വച്ച് വൈകുന്നേരം 5 മണി മുതല്‍ നടക്കുന്നു.

എന്‍മ പ്രസിഡണ്ട് ബ്ലെസ്സണ്‍ എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവും. മലയാള ഭാഷ പണ്ഡിതന്‍ ജോബി മാത്യു ഈസ്റ്റര്‍ വിഷു ആശംസ പ്രസംഗം ചെയ്യും. തുടര്‍ന്ന് എന്‍മയുടെ കുട്ടികളും അംഗങ്ങളും അവതരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികള്‍ വേദിയില്‍ രങ്ങേറും.

വിവിധതരം നൃത്തങ്ങള്‍ , ഗാനാലാപനങ്ങള്‍ ഹാസ്യാത്മകമായ സ്‌കിറ്റുകള്‍ എന്നിവ ആഘോഷത്തെ മികവുറ്റതാക്കും.

പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രെട്ടറി ആല്‍വിനുമായി ( 07908081919) ബന്ധപ്പെടാവുന്നതാണ്

Venue address
St. John's Methodist Church Hall
Baker Street, Potters Bar
Herts, EN6 2DZ
 
Other News in this category

 
 




 
Close Window