|
വെള്ളത്തിലൂടെയോ മീനുകളിലൂടെയോ എച്ച്‌ഐവി പകരാനുള്ള സാധ്യത തീരെ കുറവാണെങ്കിലും ഹെപ്പറ്റൈറ്റിസ്, എച്ച്‌ഐവി ബാധയുള്ള ഒരാളുടെ കാലില്‍ മുറിവുകള്‍ ഉണ്ടായാല്‍ അതുവഴി വെള്ളത്തില്‍ അണുക്കള്‍ പടരാന്‍ കാരണമായേക്കാം.
ഫിഷ് സ്പാ എന്ന രീതിയില്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ് ഈ രീതി. പ്രത്യേകയിനം മീനുകളെയാണ് ഇതിനു ഉപയോഗിക്കുന്നത്. ഇവ കാലിലെ ഡെഡ്‌സെല്ലുകളെ ആഹാരമാക്കി കാലുകള്‍ വൃത്തിയാക്കും. ഇന്ന് മിക്ക ബ്യൂട്ടിപാര്‍ലറുകളിലും ഇടം പിടിച്ചിരിക്കുന്നു ഫിഷ് സ്പാ. ഇതിനായി ആവശ്യക്കാരും ഏറിയിരിക്കുന്നു.
കാര്യമൊക്കെ ശരിതന്നെ എന്നാല്‍ ഇത് പ്രകൃതിയുടെ പരിതിയില്‍ നിന്ന് ശീതീകരിച്ച മുറികളിലേക്ക് മാറ്റപ്പെട്ടപ്പോള്‍ എത്ര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ചിന്തിക്കാറുണ്ടോ. ഹെപ്പറ്റൈറ്റിസ് മുതല്‍ എച്ച്‌ഐവി വരെ ഇതു പടര്‍ത്തുന്നുണ്ടെന്നാണു ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. പ്രമേഹരോഗികള്‍, പ്രതിരോധശേഷികുറഞ്ഞവര്‍ ഒന്നും ഈ സ്പാ ചെയ്യരുതെന്നാണ് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ മുന്നറിയിപ്പ്.
ഇവിടെ സ്പായ്ക്കായി ഉപയോഗിക്കുന്ന മീനുകള്‍ അല്ല മറിച്ച് ഇതിലെ വെള്ളം ആണ് പ്രശ്‌നം. ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് ഒരേ വെള്ളം ഉപയോഗിച്ചാണ് സ്പാ ചെയ്യുന്നതെങ്കില്‍ വെള്ളത്തില്‍ നിന്നും ബാക്ടീരിയ മറ്റൊരാളിലേക്ക് പകരും. ഹെപ്പറ്റൈറ്റിസ്, എച്ച്‌ഐവി രോഗബാധിതര്‍ തുടങ്ങിയവര്‍ ഒരിക്കലും ഇത് ചെയ്യാന്‍ പാടില്ല. |