Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
എസ്.എന്‍.ഡി.പി യുകെ 6170 ശാഖയ്ക്ക് നവ നേതൃത്വം; കുമാര്‍ സുരേന്ദ്രന്‍ പ്രസിഡന്റ്, വിഷ്ണു നടേശന്‍ സെക്രട്ടറി
അലക്സ് വര്‍ഗീസ്
യൂറോപ്പിലെ ആദ്യത്തെ എസ്.എന്‍.ഡി.പി ശാഖയായ എസ്.എന്‍.ഡി.പി.യുകെ 6170 ന്റെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും മാര്‍ച്ച് 25 ഞായറാഴ്ച ലണ്ടനിലെ ക്രോയ്‌ഡോണില്‍ നടന്നു. സെക്രട്ടറി വിഷ്ണു നടേശന്‍ യോഗ കാര്യങ്ങള്‍ക്ക് നേതൃത്വം നല്കി. യുകെയുടെ പല ഭാഗങ്ങളില്‍ നിന്നുമുള്ള ശ്രീ നാരായണീയര്‍ പങ്കെടുത്ത യോഗത്തില്‍ വച്ച് പ്രസിഡന്റായി കുമാര്‍ സുരേന്ദ്രന്‍ (ക്രോയ്‌ഡോണ്‍), സെക്രട്ടറി ആയി വിഷ്ണു നടേശന്‍ ( ലിവര്‍പൂള്‍ , വൈസ് പ്രസിഡന്റായി സുരേഷ് തേനൂരാന്‍ (പൂള്‍), യൂണിയന്‍ കമ്മിറ്റി മെമ്പര്‍ ആയി അഭിലാഷ് കൃഷ്ണന്‍ (സൗത്താപ്‌sണ്‍) എന്നിവരെ തിരഞ്ഞെടുത്തു.


ലണ്ടനില്‍ വച്ച് നടന്ന വാര്‍ഷിക പൊതുയോഗത്തിന് കുമാര്‍ സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.ശാഖാ സെക്രട്ടറി വിഷ്ണു നടേശന്‍ കണക്കും, റിപ്പോര്‍ട്ടും അവതരിപ്പിച്ചു. നിയുക്ത കമ്മിറ്റിയംഗമായ സജീവ് സ്വാഗതവും, സുനില്‍ രഘുനാഥന്‍ കൃതജ്ഞതയും പറഞ്ഞു. എസ്.എന്‍.ഡി.പി.യുകെ 6170 ശാഖയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, യോഗം അസിസ്റ്റന്റ് സെക്രട്ടറി ഡോ. രതീഷ് ചെങ്ങന്നൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.


പുതിയ ശാഖാ മാനേജിംഗ് കമ്മിറ്റി.

1. കുമാര്‍ സുരേന്ദ്രന്‍ പ്രസിഡന്റ്

(ക്രോയ് ഡോണ്‍) O7979352084

2. വിഷ്ണു നടേശന്‍ സെക്രട്ടറി (ലിവര്‍പൂള്‍) 07723484438

3. സുരേന്ദ്രന്‍ തേനൂരാന്‍ വൈസ് പ്രസിഡന്റ് (പൂള്‍)

4. അഭിലാഷ് കൃഷ്ണന്‍ യൂണിയന്‍ കമ്മിറ്റി മെംബര്‍ സൗത്താംപ്ടണ്‍

5. പ്രേം കുമാര്‍ ബെര്‍മിംങ്ങ്ങ്ങാം

6. ബിജു ഈസ്റ്റ് ഹാം.

7. സജീവ് ലണ്ടന്‍

8. സുമേഷ് സുകുമാരന്‍ ബോണ്‍മൗത്ത്

9. അശോക് രഘു ലണ്ടന്‍

10. രാജീവ് ലണ്ടന്‍

11. റോജിന്‍ കരിക്കോട്ട് രമേശ് ലിവര്‍പൂള്‍
 
Other News in this category

 
 




 
Close Window