Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു
അലക്സ് വര്‍ഗീസ്
വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ മൂന്നാമത് വാര്‍ഷികവും, ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും വര്‍ണാഭമായി ആഘോഷിച്ചു. ഇക്കഴിഞ്ഞ വിഷുദിനത്തില്‍ നടന്ന ആഘോഷങ്ങളില്‍ വാര്‍ഷിക പൊതുയോഗവും, കൂടാതെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.


പ്രസിഡന്റ് പ്രമീള ജോജോ യുടെ അദ്ധ്യക്ഷതയില്‍ യോഗം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് സെക്രട്ടറി സുരേഷ് നായരും, കണക്കുകള്‍ എബി തോമസും അവതരിപ്പിച്ചു. പൊതുചര്‍ച്ചകള്‍ക്കുശഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റായി സുരേഷ് നായരെ തിരഞ്ഞെടുത്തു. ജോബി സൈമണ്‍ ആണ് പുതിയ സെക്രട്ടറി. ട്രഷററായി ദീപക് ജേക്കബിനെയും തിരഞ്ഞെടുത്തു. ദീപാ എബി (വൈസ് പ്രസിഡന്റ്), ബിജു ജോയ് (ജോയിന്റ് സെക്രട്ടറി), റിജോ വര്‍ഗീസ് (ഓഡിറ്റര്‍), ആദര്‍ശ് ബിജു (യൂത്ത് പ്രതിനിധി) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.


വൈകിട്ട് 6 മണിക്ക് ആരംഭിച്ച പൊതു സമ്മേളനം യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് ഷീജോ വര്‍ഗ്ഗീസ് ഉത്ഘാടനം ചെയ്തു. മലയാളി കൂട്ടായ്മകളുടെ ഈ കാലഘട്ടത്തിലെ പ്രസക്തിയെ കുറിച്ചും, കുട്ടികളില്‍ കേരള സംസ്‌കാരം വളര്‍ത്തുവാന്‍ മലയാളി അസോസിയേഷനുകള്‍ വഹിക്കുന്ന സുപ്രധാന പങ്കിനെ കുറിച്ചും വിശദീകരിച്ച് ഷീജോ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ സംസാരിച്ചു. വിശിഷ്ടാതിഥിയായി എത്തി ചേര്‍ന്ന എത്തിനിക് അസോസിയേഷന്‍ ചെയര്‍മാന്‍ ഹസ്സന്‍ ഖാസി കഴിഞ്ഞ വര്‍ഷങ്ങളില്‍ മലയാളി സമൂഹം വാറിംഗ്ടണ്‍ കൗണ്‍സിലുമായി സഹകരിച്ചു നടത്തിയ മേളകളെയും, കൈവരിച്ച നേടങ്ങളേയും പരാമര്‍ശിച്ച് സമൂഹത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ച്, സ്ഥാനങ്ങള്‍ കൈമാറി പഴയ കമ്മിറ്റിക്ക് വേണ്ടി തോമസ് ചാക്കോ നന്ദിയും പറഞ്ഞു.


തുടര്‍ന്ന് അസോസിയേഷന്‍ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും ദേശി നാച്ചിന്റെ ഫ്യൂഷന്‍ ഡാന്‍സും ഗാനമേളയും പരിപാടിക്ക് കൂടുതല്‍ ചാരുത നല്‍കി. പങ്കെടുത്ത മുഴുവന്‍ കൂട്ടികള്‍ക്കും വിഷുകൈനീട്ടം നല്‍കി രാത്രി പത്തു മണിയോടെ പരിപാടികള്‍ക്ക് തിരശ്ശീല വീണു.
 
Other News in this category

 
 




 
Close Window