Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
ലണ്ടനിലെ സെന്റ് ജോസഫ് ക്നാനായ ചാപ്ലൈന്‍സി തിരുനാളിന് മാര്‍ ജോസഫ് പണ്ടാരശേരില്‍ മുഖ്യകാര്‍മികന്‍
സാജന്‍ പടിക്കമ്യാലില്‍
ലണ്ടനിലെ സെന്റ് ആല്‍ബന്‍സ് ചര്‍ച്ചില്‍ തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ മെയ് 4,5 (വെള്ളി, ശനി )ദിവസങ്ങളില്‍ കൊണ്ടാടുകയാണ്. മെയ് 4 വെള്ളിയാഴ്ച വൈകുന്നേരം 6 30ന് ചാപ്ലൈന്‍ ഫാ മാത്യു കട്ടിയാക്കല്‍ കൊടി ഉയര്‍ത്തുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകുകയാണ് തുടര്‍ന്ന് ലദീഞ്ഞ്, കുര്‍ബാന, നൊവേന എന്നി തിരുകര്‍മ്മങ്ങളും ഉണ്ടായിരിക്കും.


മെയ് 5 ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ആരംഭിക്കുന്ന തിരുനാള്‍ കുര്‍ബാനയില്‍ വി.ജി. ഫാ സജി മലയില്‍ പുത്തന്‍പുരയിലിനോടൊപ്പം മറ്റ് വൈദികരും സഹകാര്‍മികരായി പങ്കെടുക്കുന്നതാണ്.


വാദ്യ മേളങ്ങളുടെയും വര്‍ണ്ണ കുടകളുടെയും അകമ്പടിയോടെ നടക്കുന്ന തിരുനാള്‍ പ്രദക്ഷിണത്തിന് ശേഷം, സ്നേഹവിരുന്നും കലാ സായാഹ്‌നവും സംഘടിപ്പിച്ചിട്ടുണ്ട് വിശുദ്ധ തിരുന്നാള്‍ കര്‍മ്മങ്ങളിലേക്ക് ഏവരേയും ക്ഷണിക്കുന്നു.

Venue: St Albans Catholic Church
Langdale gardens
Hornchurch
RM12 5LA
 
Other News in this category

 
 




 
Close Window