Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
ജി എം എ സ്‌നേഹാഞ്ജലി 2018 ചാരിറ്റി ഈവനിംഗ് 28ന്
ജോര്‍ജ് ജോസഫ്
ജി.എം.എ സംഘടിപ്പിക്കുന്ന 'സ്‌നേഹാഞ്ജലി 2018 ', 28ന് ഗ്ലോസ്റ്റര്‍ഷെയറിലേ സര്‍ തോമസ് റിച്ച് ഗ്രാമര്‍ സ്‌കൂളില്‍ നടക്കും. കലാ സാംസ്‌കാരിക രംഗത്തോടൊപ്പം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുഖമുദ്രയാക്കിയ ജി.എം.എ യുടെ ചാരിറ്റി ഫണ്ടിലേക്കുള്ള ധനശേഖരണമാണ് ഈ ഇവന്റിലൂടെ ലക്ഷ്യമാക്കുന്നത് . ജി.എം.എ കുടുംബാംഗങ്ങളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി അകാല ചരമമടഞ്ഞ പ്രിയപെട്ടവരെ ഓര്‍മ്മിക്കുന്ന ഒരു ദിനവും കൂടിയാണ് സ്‌നേഹാഞ്ജലി. വിവിധ വര്‍ണ സഭലമായ കലാ പരിപാടികള്‍ക്കൊപ്പം ജി.എം.എ ഓര്‍ക്കസ്ട്രയുടെ ഗാനമേളയും ഇതിനോടൊപ്പം ഒരുക്കിയിട്ടുണ്ട്.


എക്കാലവും വ്യത്യസ്തമായ കലാപരിപാടികള്‍ കൊണ്ട് വരുന്ന ജി.എം.എ ഇത്തവണ നടത്തുന്നത് 'പുരുഷകേസരി' സ്റ്റേജ് ഷോ ആണ്. ഗ്രൂമിങ് കൊടുത്തു കൊണ്ടാണ് പാര്‍ട്ടിസിപ്പന്റ്‌സ്ഇതിനായി അണിനിരക്കുന്നത്.


ഇതില്‍ നിന്നും ശേഖരിക്കുന്ന മുഴുവന്‍ തുകയും ജി.എം.എ യുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമാണ് ഉപയോഗിക്കുന്നത്. എല്ലാ വര്‍ഷവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുക കേരളത്തിലെ ഒരു ജില്ലാ ആശുപത്രിക്കു വേണ്ടിയുള്ള സഹായമാണ് ജി.എം.എ ചെയ്തു കൊടുക്കുന്നത്. ഈ വര്‍ഷം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പത്തനംതിട്ട ജില്ലാ ആസ്പത്രിയും അവിടുത്തെ രോഗികളുമാണ് ഇതിന്റെ ഗുണഭോക്താക്കളാകുന്നത്. കേരളത്തില്‍ സ്വകാര്യ ആസ്പത്രിയിലെ ചികിത്സയെ കുറിച്ച് സ്വപ്നം പോലും കാണാന്‍ കഴിയാത്ത പാവപ്പെട്ട രോഗികള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആസ്പത്രികളുടെ ശോചനീയാവസ്ഥക്ക്, കഴിയും വിധം ഒരു പരിഹാരമായി മാറുന്നതാണ് ജി.എം.എ യുടെ ഈ രംഗത്തെ പരിശ്രമങ്ങള്‍.


ഒരു നല്ല ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമാകാന്‍, 'സ്‌നേഹാഞ്ജലി 2018' യിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് വിനോദ് മാണിയും ജനറല്‍ സെക്രട്ടറി ജില്‍സ് ടി പോളും അറിയിച്ചു.
 
Other News in this category

 
 




 
Close Window