Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
കെ സി എയ്ക്ക് നവ നേതൃത്വം; ജോസ് വര്‍ഗീസ് പ്രസിഡന്റ്, അനില്‍ പുതുശ്ശേരി സെക്രട്ടറി
സോബിച്ചന്‍ കോശി
കെ സി എ 2018 -19 വര്‍ഷത്തേക്കുള്ള അമരക്കാരെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ആയി സാമൂഹ്യ സാമുദായിക മേഖലകളില്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള ജോസ് വര്‍ഗീസും സെക്രട്ടറി ആയി സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ നല്ലൊരു സംഘാടകനും മികച്ചൊരു ഗായകനുമായ അനില്‍ പുതുശേരിയും തിരഞ്ഞെടുക്കപ്പെട്ടു. കെ സി എ യുടെ മുന്‍കാല പ്രവര്‍ത്തകനും മികച്ച സംഘാടകനും ആയ ജ്യോതിസ് ജോസഫ് ആണ് ട്രഷറര്‍ .അക്കാഡമി കോ ഓര്‍ഡിനേറ്റര്‍ ആയി ബിനോയി ജോസഫ്, വൈസ് പ്രസിഡന്റ് ആയി ഡാലിയ മണി, ജോയിന്റ് സെക്രട്ടറി ആയി സോഫി നൈജോ എന്നിവരും, ജോയിന്റ് ട്രെഷറര്‍ ആയി സെബാസ്റ്റ്യന്‍ ജോര്ജും തിരഞ്ഞെടുക്കപ്പെട്ടു. കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്കൂള്‍ സബ് കോഓര്‍ഡിനേറ്റര്‍മാരായി ആയി സോക്രട്ടീസ്, ജോസ് ആന്റണി എന്നിവര്‍ കടന്നു വന്നു.

പപബ്ലിക് റിലേഷന്‍സ് & പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സ്ഥാനങ്ങളിലേക്ക് രാജീവ് വാവ, ചന്ദ്രിക ഗൗരിയമ്മ എന്നിവര്‍ക്കൊപ്പം സോബിച്ചന്‍ കോശിയും സബ് കോഡിനേറ്റര്‍ ആയി ചുമതലയേറ്റു. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ബിന്ദു അപ്പന്‍ , ഡിക്ക് ജോസ്, ബിജു മാത്യു, ജെയിംസ് തോമസ്, റോയി യോഹന്നാന്‍ , സാബു എബ്രഹാം, ശ്രീകുമാര്‍ , സജി ജോസഫ്, സുധീഷ്, റോണ്‍ , സനില്‍ രാജ്, സാജു എം ജി, എന്നിവര്‍ കടന്നുവന്നു.



2018- ലെ പ്രധാനപ്പെട്ട കെ സി എ പരിപാടികള്‍

family get together- 02/06/2018

family tour - 21/07/2018- to Hull

ONAM - 16/9/2018.
 
Other News in this category

 
 




 
Close Window