|
വീതി കുറഞ്ഞ താടിയുള്ള ഘടനയാണ് ഇത്തരം മുഖങ്ങള്‍ക്ക്. നെറ്റിയില്‍ തലമുടി വളര്‍ന്നിരിക്കുന്നത് ചതുരാകൃതിയിലുള്ള രൂപത്തിലായിരിക്കും. ഇത്തരം മുഖമുള്ളവരുടെ തലമുടി ഇരുഭാഗങ്ങളിലും നീളത്തില്‍ വെട്ടിയിടുക. അല്ലെങ്കില്‍ മുഖം വല്ലാതെ മെലിഞ്ഞിരിക്കും. മുഖത്തിന് വീതി കൂടിയതായി തോന്നിക്കണമെങ്കില്‍ തലമുടി ചുരുട്ടുകയോ, ലെയറായി വെട്ടിയിടുകയോ ചെയ്യാം.
ഇരുവശങ്ങളിലും തലമുടിയുടെ കനം കുറച്ച് മുകള്‍ ഭാഗത്ത് നിലനിര്‍ത്തിയാല്‍ മുഖത്തിന് ദീര്‍ഘവൃത്താകൃതി ലഭിക്കും. താടിയുടെ അളവില്‍ നിന്നും താഴേക്ക് കിടക്കുന്ന തലമുടിയുെണ്ടങ്കില്‍ അത് മുഖത്തിന് നീളമുള്ളതായി തോന്നിപ്പിക്കുകയും ഭംഗി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
നെറ്റിയുടെ ഇരുവശങ്ങളും വീതി കൂടി, താടിയുടെ ഭാഗം നീണ്ട് കൂര്‍ത്തിരിക്കുന്നവയാണ് ഇത്തരത്തില്‍പ്പെട്ട മുഖങ്ങള്‍. ഇപ്രകാരമുള്ള മുഖങ്ങള്‍ക്ക് താടിയുടെ ഭാഗത്തിന് വീതി കൂടുതല്‍ തോന്നിപ്പിക്കുന്ന തരത്തിലാവണം ഹെയര്‍ സ്‌റ്റൈല്‍ ചെയ്യേണ്ടത്. കണ്ണുകളും കവിളെല്ലുമാണ് ഇത്തരം മുഖങ്ങള്‍ക്ക് പ്രത്യേകത നല്‍കുന്നത്.
നെറ്റി, കവിള്‍, താടിയെല്ല് എന്നിവയുടെ വീതി ഏകദേശം ഒരുപോലെയിരിക്കും. ചതുരാകൃതിയിലുള്ള മുഖമുള്ള സ്ത്രീകള്‍ക്ക് കട്ടിയുള്ള താടിയെല്ലുകള്‍ ഉണ്ടായിരിക്കും. താടിയുടെ ഭാഗവും, നെറ്റിയില്‍ തലമുടി വളര്‍ന്നിരിക്കുന്ന വരയും ചതുരാകൃതിയിലായിരിക്കും ഇത്തരം മുഖങ്ങള്‍ക്ക്. ഇത്തരക്കാര്‍ നീളത്തിലുള്ള ബോബ് കട്ട് കഴിവതും ഒഴിവാക്കണം. ഹെയര്‍സ്‌റ്റൈല്‍ പരീക്ഷിക്കുമ്പോള്‍ തലമുടി നീളം കുറച്ച് വെട്ടുകയോ, നീളം നന്നായി കൂട്ടിയിടുകയോ ചെയ്യുന്നത് യോജിക്കും.
കുറഞ്ഞ തലമുടിയുള്ളവര്‍ക്ക് ഉള്ളു കൂടുതലായി തോന്നിപ്പിക്കാന്‍ വോളിയം ഇന്‍ക്രീസിംഗ് കട്ട് വളരെ അനുയോജ്യമാണ്. കനം കുറഞ്ഞ തലമുടിയുള്ളവരിലും ഇടതൂര്‍ന്ന തലമുടിയെന്ന് തോന്നിപ്പിക്കും വിധമാണ് ഈ ഹെയര്‍കട്ട്. ജീന്‍സും ടോപ്പും ഉപയോഗിക്കുന്നവര്‍ക്കാണ് ഇത് കൂടുതല്‍ അനുയോജ്യം. വോളിയം ഇന്‍ക്രീസിംഗ് കട്ട് ചെയ്തതിന് ശേഷം മുടിയിഴകളില്‍ ഇടയ്ക്കിടെ കളറും ചേര്‍ത്താല്‍ ഭംഗിയേറും. തലമുടിയില്‍ മുഴുവനായി കളര്‍ ചെയ്യാതെ ഇടവിട്ടിടവിട്ട് കളര്‍ ചെയ്യുന്നതാണ് പുതിയ ട്രെന്റ്. കുറച്ചുഭാഗങ്ങളില്‍ മാത്രം കളര്‍ ചെയ്ത് ബാക്കി ഭാഗങ്ങളില്‍ സ്വാഭാവിക നിറം നിലനിര്‍ത്തുമ്പോള്‍ ഭംഗിയേറും.
ഇടതൂര്‍ന്ന കട്ടിയുള്ള തലമുടി ബുദ്ധിമുട്ടാകുന്നെങ്കില്‍ ഡിക്രീസിംഗ് കട്ട് പരീക്ഷിക്കാവുന്നതാണ്. ഇതിലൂടെ തലമുടിയുടെ സംരക്ഷണം അനായാസമാക്കാന്‍ സാധിക്കും. ഏതുതരം തലമുടിക്കും ഈ ഹെയര്‍ കട്ട് പരീക്ഷിക്കാം. മറ്റ് ഹെയര്‍കട്ടില്‍ നിന്നപേക്ഷിച്ച് സ്റ്റെപ്പുകളായാണ് മുടി വെട്ടുന്നത്. ഡിക്രീസിംഗ് കട്ടിന് ശേഷം മുടിയില്‍ കടുത്തതോ ഇളം നിറങ്ങളോ ചെയ്യാവുന്നതാണ്. |