Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
ലണ്ടന്‍ സെന്റ് ജോസഫ് ക്നാനായ ചാപ്ലൈന്‍സി തിരുനാള്‍ വര്‍ണ്ണഭമായി
Reporter
ലണ്ടനിലെ സെന്റ് ആല്‍ബന്‍സ് ചര്‍ച്ചില്‍ തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ വെള്ളി, ശനി ദിവസങ്ങളില്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടി. വെള്ളിയാഴ്ച വൈകുന്നേരം 6 30ന് ചാപ്ലൈന്‍ ഫാ മാത്യു കട്ടിയാക്കല്‍ കൊടി ഉയര്‍ത്തിയതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് ലദീഞ്ഞ്, കുര്‍ബാന, നൊവേന എന്നന്നിവ നടന്നു.


ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന തിരുനാള്‍ കുര്‍ബാനയില്‍ വി.ജി. ഫാ സജി മലയില്‍ പുത്തന്‍പുരയിലിനോടൊപ്പം മറ്റ് വൈദികരും സഹകാര്‍മികരായി പങ്കെടുത്തു.


വാദ്യ മേളങ്ങളുടെയും വര്‍ണ്ണ കുടകളുടെയും അകമ്പടിയോടെ നടക്കുന്ന തിരുനാള്‍ പ്രദക്ഷിണത്തിന് ശേഷം, സ്നേഹവിരുന്നും കലാ സായാഹ്‌നവും സംഘടിപ്പിച്ചിരുന്നു. നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
 
Other News in this category

 
 




 
Close Window