Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
എം.എം.സി.എ നഴ്‌സസ് ദിനാഘോഷം, സെമിനാര്‍ നാളെ മാഞ്ചസ്റ്ററില്‍
അലക്സ് വര്‍ഗീസ്
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (MMCA) നഴ്‌സസ് ദിനാഘോഷം വിഥിന്‍ഷോ വുഡ്ഹൗസ് പാര്‍ക്ക്, പോര്‍ട്ട് വേയിലുള്ള ലൈഫ് സ്‌റ്റൈല്‍ സെന്ററില്‍ വച്ച് നടക്കും. നാളെ ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ ആറ് മണി വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.


നഴ്‌സസ് ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന സെമിനാറില്‍ തമ്പി ജോസ്, ഫിലിപ്പ് കൊച്ചെട്ടി, ഡോ.ഡില്ലാ ജോബി തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിക്കും.

നഴ്‌സിംഗ്, വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദര്‍ നയിക്കുന്ന ക്ലാസ്സുകളില്‍ പങ്കെടുത്ത് അറിവുകള്‍ വര്‍ദ്ധിപ്പിക്കുവാനും, സംശയങ്ങള്‍ ദുരീകരിക്കുവാനുമുള്ള വലിയ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ടീം എം.എം.സി.എ ജനറല്‍ സെക്രട്ടറി ജനീഷ് കുരുവിള ഓര്‍മിപ്പിക്കുന്നു. കൂടാതെ എല്ലാവരെയും നഴ്‌സസ് ദിനാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

അലക്‌സ് വര്‍ഗ്ഗീസ് O7985641921

ജനീഷ് കുരുവിള O7727683941

സാബു ചാക്കോ O78533O2858


പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം:

LIFE STYLE CENTRE,

206 PORT WAY,

WYTHENSHAWE,

MANCHESTER,

M221QW.
 
Other News in this category

 
 




 
Close Window