Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ഏറ്റവും വിലയേറിയ വിവാഹ മോതിരം കിട്ടിയ സിനിമാ നടി: ഇങ്ങനെ മോതിരം വാങ്ങുന്നതില്‍ വിലയുടെ ഫാഷന്‍
Reporter
ബോളിവുഡിലെ സ്‌റ്റൈല്‍ ഐക്കണ്‍ സോനം കപൂര്‍ ബിസിനസ്സുകാരനായ ആനന്ദ് അഹൂജയുടെ നല്ലപാതിയായ ദിവസത്തെ അക്ഷരാര്‍ഥത്തില്‍ ഒരു ഉത്സവമെന്നു വിശേഷിപ്പിച്ചാലും കൂടിപ്പോവില്ല. താരങ്ങളെല്ലാം ഒരു കുടക്കീഴില്‍ അണിനിരന്ന വിവാഹ മാമാങ്കമായിരുന്നു അത്. ദിവസങ്ങള്‍ക്കു മുമ്പേ തുടങ്ങിയ ആഘോഷരാവുകള്‍ക്കൊടുവില്‍ കഴിഞ്ഞ മെയ് എട്ടിനാണ് സോനത്തിന്റെ കഴുത്തില്‍ ആനന്ദ് മിന്നണിയിക്കുന്നത്. ഇപ്പോഴും സോനത്തിന്റെ വിവാഹം സംബന്ധിച്ച ചര്‍ച്ചകള്‍ കെട്ടടങ്ങിയിട്ടില്ല, താരത്തിന്റെ വിവാഹമോതിരത്തിന്റെ വില കേട്ടു ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

ബോളിവുഡില്‍ വിലയേറിയ വിവാഹ മോതിരങ്ങള്‍ അത്ര പുത്തരിയൊന്നുമല്ല. നേരത്തെയും പല നടിമാരുടെയും വിവാഹ മോതിരത്തിന്റെ വിലകള്‍ കോടികളും കടന്നു പോയിട്ടുണ്ട്. അനില്‍ കപൂറിന്റെ പ്രിയപുത്രി കൂടിയായ സോനത്തിനു വേണ്ടി ഭര്‍ത്താവ് സമ്മാനിച്ച വിവാഹ േമാതിരത്തിന്റെ വില ഒന്നും രണ്ടുമല്ല തൊണ്ണൂറു ലക്ഷമാണ്. ഇതോടെ വിലയേറിയ വിവാഹ േമാതിരങ്ങള്‍ ലഭിച്ച താരസുന്ദരിമാരുടെ പട്ടികയിലേക്ക് സോനവും കടന്നിരിക്കുകയാണ്.

മലയാളിയും ബിടൗണിന്റെയും തെന്നിന്ത്യയുടെയും പ്രിയതാരം കൂടിയായ അസിന് മൈക്രമോക്‌സ് സ്ഥാപകനായ ഭര്‍ത്താവ് രാഹുല്‍ ശര്‍മ സമ്മാനിച്ച വിവാഹ േമാതിരത്തിന്റെ വിലയോളം വരില്ല ഇതൊന്നും, അന്ന് പ്രിയപത്‌നിക്കായി രാഹുല്‍ ശര്‍മ സമ്മാനിച്ചത് ആറുകോടി വിലപിടിപ്പുള്ള വിവാഹ േമാതിരമാണ്. മറ്റൊരു താരസുന്ദരിയായ ശില്‍പ ഷെട്ടിക്ക് വിവാഹം നിശ്ച ദിവസം രാജ് കുന്ദ്ര സമ്മാനിച്ചത് 20 കാരറ്റിന്റെ ഡയമണ്ട് റിങ്. മൂന്നു കോടി രൂപയാണ് ഇതിനു വില.

അഭിഷേക് ബച്ചന്‍ ഐശ്വര്യ റായ്‌യെ പ്രപ്പോസ് ചെയ്തപ്പോള്‍ സമ്മാനിച്ചത് 53 കാരറ്റിന്റെ മോതിരം. 50 ലക്ഷം രൂപയായിരുന്നു അതിന്റെ വില. പണ്ടു മുതല്‍ക്കേ ഡയമണ്ട് ഫാനാണ് കരീന കപൂര്‍. കേരളത്തിലെ പ്രമുഖ ജ്വല്ലറിയുടെ മോഡലും. അതുകൊണ്ട് വിവാഹത്തിനു ഡയമണ്ട് റിങ് തന്നെയായിരുന്നു സയ്ഫ് അലിഖാന്റെ ചോയ്‌സും. അഞ്ച് കാരറ്റ് പ്ലാറ്റിനത്തില്‍ തീര്‍ത്ത ഡയമണ്ട് റിങ് ആണ് വിവാഹനാള്‍ സയ്ഫ് കരീനയെ അണിയിച്ചത്.
 
Other News in this category

 
 




 
Close Window