Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
എത്ര സുന്ദരികള്‍ ഒന്നിച്ചെത്തിയാലും ഐശ്വര്യയെ മറി കടക്കാന്‍ കഴിയുന്നില്ല; അന്നും ഇന്നും...
Reporter
2018ലെ കാന്‍ ഫെസ്റ്റിവലില്‍ ഒരുപാടു രാജകുമാരിമാരുണ്ടാകാം, പക്ഷേ കാനിന്റെ രാജകുമാരി ഒരെയോരാള്‍ മാത്രമാണ്– ഐശ്വര്യ റായ് ബച്ചന്‍. ട്വിറ്ററുള്‍പ്പെടെയുള്ള സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ ഐശ്വര്യയുടെ കാനിലെ അപ്പിയറന്‍സാണ് സംസാരവിഷയം. എഴുപത്തിയൊന്നാമത് കാന്‍ ഫെസ്റ്റിവല്‍ ആഘോഷമാക്കുന്നതിനൊപ്പം കൊട്ടിഘോഷിക്കപ്പെടുന്ന പേരാണ് ഐശ്വര്യയുടേത്. കാനില്‍ ഏറ്റവുമധികം പങ്കെടുത്ത ബോളിവു!ഡ് സുന്ദരിയായ ആഷ് പതിനേഴാമത്തെ കാന്‍ ഫെസ്റ്റില്‍ പങ്കെടുക്കുമ്പോഴും ആ മാസ്മരികതയ്ക്ക് ഒട്ടും മങ്ങലേറ്റിട്ടില്ല. കാനിലെ രണ്ടു ദിനങ്ങളിലും ഐശ്വര്യ അതിസുന്ദരിയായിരുന്നുവെന്നു പറയാതെവയ്യ.

ഡിസൈനര്‍ മൈക്കല്‍ സിന്‍കോയുടെ മനോഹരമായ ബട്ടര്‍ഫ്‌ലൈ ഗൗണ്‍ ആണ് ഇത്തവണയും ആഷ് തിരഞ്ഞെടുത്തത്. അള്‍ട്രാ വയലറ്റ്, ബ്ലൂ, റെ!ഡ് ഗൗണില്‍ ഒരു ചിത്രശലഭത്തെപ്പോലെ പാറിനടക്കുകയായിരുന്നു ആഷ് എന്നു പറഞ്ഞാലും അതിശയമില്ല. ആസ്താ ശര്‍മയാണ് രണ്ടു ദിനങ്ങളിലും കിടിലന്‍ ലുക്കിലെത്താന്‍ ഐശ്വര്യയെ സഹായിച്ച സ്‌റ്റൈലിസ്റ്റ്. ത്രെഡ്‌വര്‍ക്കുകളും സ്‌വരോസ്‌കി ക്രിസ്റ്റലുകളുമൊക്കെ പതിച്ച പത്തടി നീളമുള്ള വസ്ത്രം നെയ്‌തെടുക്കാന്‍ മൂവായിരത്തോളം പേരുടെ കഠിനാധ്വാനമാണ് വേണ്ടിവന്നത്.

ഗൗണിനു ചേരുന്ന വയലറ്റ് നിറത്തിലുള്ള അലസമായി തൂങ്ങിക്കിടക്കുന്ന കമ്മലുകളും സ്റ്റേറ്റ്‌മെന്റ് റിങ്ങും ചുവപ്പു നിറത്തിലുള്ള ലിപ്സ്റ്റിക്കും നടുവില്‍ നിന്നും വകഞ്ഞു മാറ്റിയ മുടിയിഴകളുമൊക്കെ താരത്തിന്റെ മാറ്റുകൂട്ടി. അമ്മയ്‌ക്കൊപ്പം കൈകോര്‍ത്തുപിടിച്ച് കുഞ്ഞു ആരാധ്യയും റെഡ് കാര്‍പറ്റില്‍ ചുവടുവെക്കാനെത്തിയിരുന്നു. ചുവപ്പു നിറത്തിലുള്ള ഫ്രോക്കില്‍ ആരാധ്യയും അമ്മയെപ്പോല്‍ സുന്ദരിയായി. കഴിഞ്ഞ തവണയും കാനില്‍ തിളങ്ങാന്‍ ഐശ്വര്യക്കൊപ്പം ആരാധ്യയും ഉണ്ടായിരുന്നു.
 
Other News in this category

 
 




 
Close Window