Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
നൃത്ത ക്ലാസ് ; എക്‌സിറ്റര്‍ മലയാളികള്‍ക്ക് സ്വപ്ന സാക്ഷാത്കാരം
വില്‍സണ്‍ പുന്നോലി
മലയാളികളായ എക്‌സിറ്റര്‍ നിവാസികളെ സംബന്ധിച്ച് മേയ് 11 വെള്ളിയാഴ്ച ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ ദിനമായിരുന്നു. കാരണം സാംസ്‌കാരിക പാരമ്പര്യത്തിനും പുകിള്‍പ്പെറ്റ പാലക്കാട്ട് നിന്നും പ്രസിദ്ധ നര്‍ത്തകിയും അഭിനേത്രിയുമായ താരാ കല്യാണിന്റെയും കലാമണ്ഡലം പ്രേമ ലതയുടേയും ശിക്ഷണത്തില്‍ നൃത്തം അഭ്യസിച്ച പ്രസിദ്ധ നര്‍ത്തകി മാധുരി രാജേഷ് വളരെ കാലമായി കാത്തിരുന്ന എക്‌സിറ്ററിലെ കുട്ടികള്‍ക്കായി നൃത്തചുവടുകള്‍ പറഞ്ഞുകൊടുക്കാന്‍ എത്തി.


എക്‌സിറ്റര്‍ മലയാളി അസോസിയേഷന്‍ (ഇമ) പ്രസിഡന്റ് ജോണി മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്ന ലളിതമായ ചടങ്ങില്‍ അധ്യാപിക മാധുരിക്ക് ഗുരുദക്ഷിണ നല്‍കി ആദ്യ ദിവസം നൃത്താഭ്യാസത്തിന് തുടക്കം കുറിച്ചത് 22 കുട്ടികളാണ്.


രണ്ടു വര്‍ഷത്തോളമായി നടന്നുവരുന്ന മലയാളം ക്ലാസനൊപ്പം നമ്മുടെ സംസ്‌കാരത്തിന്റെ ഉത്തമ മാതൃകയായ ഭാരതീയ നൃത്ത പരിശീലനവും കുട്ടികള്‍ക്കായി തുടങ്ങാന്‍ സാധിച്ചു എന്നത് ഇമയെ സംബന്ധിച്ച് അഭിമാനമായ കാര്യം തന്നെ. ഇത് കേവലം ഒരു നൃത്ത പരിശീലത്തിന് ഉപരിയായി എക്‌സിറ്ററിലെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് ഒത്തുചേരുവാനും അങ്ങനെ സുദൃഢമായ സൗഹൃബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലൂടെ അവരുടെ വ്യക്തിത്വ വികസനം കൂടി ലക്ഷ്യം വയ്ക്കുന്നതായി പ്രസിഡന്റ് അറിയിച്ചു


ഇംഗ്ലണ്ടില്‍ പല സ്ഥലങ്ങളിലായി ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സിനെ കുറിച്ച് വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിക്കാറുള്ള മാധുരി എക്‌സിറ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ എച്ച് ആര്‍ വകുപ്പില്‍ ജോലി ചെയ്യുന്നു. ഭര്‍ത്താവ് ഇതേ യൂണിവേഴ്‌സിറ്റിയില്‍ തന്നെ സീനിയര്‍ ലക്ചററാണ്.


കമ്മറ്റി അംഗങ്ങളായ ബിന്ദു സോജ്, ഡിറ്റാ ജുവ്വല്‍, ഷിബു സേവ്യര്‍, ബിജോയ് വറുഗീസ്, സാബു എബ്രഹാം, ഷിജുമോന്‍ ചാക്കോ, സെബാസ്റ്റിയന്‍ സ്‌കറിയ തുടങ്ങിയവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.


വെള്ളിയാഴ്ചകളില്‍ വൈകുന്നേരം 5 മണിയ്ക്ക് വുഡ്വാട്ടര്‍ അക്കാദമി ഹാളില്‍ നടക്കുന്ന ഡാന്‍സ് ക്ലാസിനെ കുറിച്ച് കൂടുതല്‍ അറിയാനാഗ്രഹിക്കുന്നവര്‍ കണ്‍വീനര്‍മാരായ ബിജോയ് (07403780088) വില്‍സണ്‍ (07891630090) എന്നിവരെ ബന്ധപ്പെടുക.
 
Other News in this category

 
 




 
Close Window