Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
'സ്വന്തം കടയുടെ പരസ്യത്തിന് ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ഭാര്യ'; ജയസൂര്യയുടെ ഭാര്യയെ 'ട്രോളി' രഞ്ജിത്ത് ശങ്കര്‍
Reporter
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലെ വ്യത്യസ്തത പോലെ സിനിമയിലെ വേഷവിധാനങ്ങളിലും പരീക്ഷണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്ന നടനാണ് ജയസൂര്യ. പ്രേതത്തിലേയും ആടിലെയുമൊക്കെ 'ജയസൂര്യ സ്‌റ്റൈല്‍' യുവാക്കള്‍ക്കിടയില്‍ ഹരമായിരുന്നു. ജയസൂര്യയുടെ ഭാര്യയും ഫാഷന്‍ ഡിസൈനറുമായ സരിതയുടെ കരവിരുതില്‍ ഒരുങ്ങിയതായിരുന്നു ആ ട്രെന്‍ഡ് ബ്രേക്കിങ് സ്‌റ്റൈല്‍സ്.

സ്വന്തമായി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ വില്‍പന നടത്തുന്ന സരിതയുടെ ഡിസൈനര്‍ ഷോപ്പിന്റെ പുതിയ പരസ്യം കൊച്ചി നഗരത്തിലെ ഹോര്‍ഡിങുകളില്‍ അവിടിവിടെയായി പൊങ്ങിയിട്ടുണ്ട്. പ്രശസ്ത നടിമാരൊന്നുമല്ല ഇക്കുറി സരിതയുടെ മോഡല്‍, ഭര്‍ത്താവായ ജയസൂര്യ തന്നെയാണ്. ഭാര്യയുടെ കരവിരുതില്‍ പിറന്ന സാരിയുടുത്താണ് ജയസൂര്യ പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ടത്. തന്റെ പുതിയ സിനിമയായ ഞാന്‍ മേരിക്കുട്ടിയുടെ ലുക്കിലാണ് ജയസൂര്യ പരസ്യത്തിന് മോഡലായിരിക്കുന്നത്.



ഞാന്‍ മേരിക്കുട്ടിയുടെ സംവിധായകന്‍ രഞ്ജിത്ത് ശങ്കറാണ് ഈ പരസ്യത്തിന്റെ ഫോട്ടോ തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 'ലോക ചരിത്രത്തില്‍ ആദ്യമായി സ്വന്തം കടയുടെ പരസ്യത്തിന് ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ഭാര്യ' എന്ന അടിക്കുറിപ്പോടെയാണ് രഞ്ജിത്ത് ചിത്രം പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റ് വൈറലായി.
 
Other News in this category

 
 




 
Close Window