Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ ഫാമിലി കോണ്‍ഫറന്‍സ് ആഗസ്റ്റില്‍ യോര്‍ക്കില്‍
സോജി ടി മാത്യു
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ യുകെ യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിലുള്ള 9ാമത് ഫാമിലി യൂത്ത് കിഡ്‌സ് കോണ്‍ഫറന്‍സ് 2018 ആഗസ്ത് മാസം 22ാം തിയതി മുതല്‍ 26 ബുധന്‍ വ്യാഴം, വെള്ളി, ശനി, ഞായര്‍ തിയതികളില്‍ യോര്‍ക്കില്‍ വച്ച് നടത്തപ്പെടുന്നു.


22ാം തിയതി മുതല്‍ 26 വരെ യൂത്ത് കോണ്‍ഫ്രാന്‍സും, 24 മുതല്‍ 26 വരെ ഫാമിലി കോണ്‍ഫറന്‍സും 25ാം തിയതി മുതല്‍ 26ാം തിയതി വരെ കിഡ്‌സ് കോണ്‍ഫ്രാന്‍സും എന്ന രീതിയില്‍ പ്രത്യേക വിഭാഗമായി ക്രമീകരിക്കുന്ന ഈ ഫാമിലി കോണ്‍ഫ്രന്‍സിന് അഭിവാന്ദ്യ തിരുമേനിമാര്‍, വൈദീക സെമിനാരി അധ്യാപകര്‍ ഉള്‍പ്പപെടെയുള്ള സഭയിലെ പ്രശസ്ത വാഗ്മികള്‍ കോണ്‍ഫ്രന്‍സി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നതുമായിരിക്കും.

കോണ്‍ഫ്രന്‍സിന്റെ പ്രവര്‍ത്തനോത്ഘാടനവും ലോഗോ പ്രകാശനവും മേയ് 26ാം തിയതി ശനിയാഴ്ച ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ വച്ച് നടക്കുന്ന മര്‍ത്തമറിയം വനിതാ സമാജത്തിന്റെ ഭദ്രാസന ഏകാദിന സമ്മേളനത്തില്‍ വച്ച് നിര്‍വ്വഹിക്കുന്നതാണെന്നും ഇതൊരറിയിപ്പായി സ്വീകരിച്ചുകൊണ്ട് ഏവരും ഈ ചടങ്ങില്‍ പങ്കെടുക്കണമെന്ന് സഭാ ഭദ്രാസന സെക്രട്ടറിയും കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനറുമായ ഫാ ഹാപ്പി ജേക്കബ് അറിയിച്ചു.
 
Other News in this category

 
 




 
Close Window