Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
ഒലീവ് ഓയില്‍: ഗ്രീക്ക് സുന്ദരികളെ പോലെയാകാം
Reporter
പ്രകൃതിദത്തമായ കൂട്ടുകള്‍ ഉപയോഗിച്ചു പണ്ട് മുതലേ സൗന്ദര്യസംരക്ഷണം നടത്തുന്നവരാണ് ഗ്രീക്കുകാര്‍. അതിനു ഇന്നത്തെ കാലത്തും വലിയ മാറ്റം ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.

വിപണിയില്‍ ലഭിക്കുന്ന ചര്‍മ്മ സംരക്ഷണവസ്തുക്കളില്‍ വലിയ താല്പര്യം ഇല്ലാത്തവര്‍ തന്നെയാണ് ഗ്രീക്ക് ജനത. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന സൗന്ദര്യവര്‍ദ്ധകവസ്തുക്കളെ അതുകൊണ്ട് തന്നെ അവര്‍ അധികമായി ഉപയോഗിക്കുന്നു. ഇത് തന്നെയാണ് ഇവരുടെ സൗന്ദര്യരഹസ്യവും. ഒന്ന് മനസ്സു വെച്ചാല്‍ നമ്മുക്കും ഇത് പോലെ അഴക് നേടാം എന്നതാണ് സത്യം. പ്രകൃതിയുമായി ഇഴകിചേര്‍ന്നുള്ള സൗന്ദര്യകൂട്ടുകള്‍ യഥാവിധി ഉപയോഗിച്ചാല്‍ ഗ്രീക്ക് സുന്ദരികളെ വെല്ലുന്ന ചര്‍മ്മസൗന്ദര്യം നമ്മുക്കും സ്വന്തമാക്കാം. അതിനായി എന്താണ് ഗ്രീക്കുകാരുടെ സൗന്ദര്യത്തിന്റെ രഹസ്യമെന്നു ഒന്ന് നോക്കാം.

ഒലിവ് ഓയില്‍ – ഒലിവെണ്ണയുടെ ഗുണങ്ങളെ കുറിച്ചു നമുക്കെല്ലാം അറിയാം. ഒലിവെ ഓയിലിന്റെ പോഷകഗുണങ്ങളെ കുറിച്ചു പറഞ്ഞാല്‍ തീരില്ല. ചര്‍മ സംരക്ഷണത്തിനും മുടി സംരക്ഷണത്തിനും ഒലീവ് ഓയില്‍ ഏറെ മികച്ചതാണ്. ഒലിവ് മരത്തില്‍ നിന്നും ശേഖരിക്കുന്ന എണ്ണ ശരീരം മുഴുവന്‍ തേച്ചു പിടിപ്പിക്കുന്ന ശീലം ഗ്രീക്കുകാര്‍ക്കുണ്ട്. ഇതിലും മികച്ചൊരു സണ്‍സ്‌ക്രീന്‍ ലോഷന്‍ വേറെയുണ്ടാവില്ല എന്നാണു ഇവര്‍ പറയുന്നത്. സംഗതി സത്യം തന്നെയാണ്. ഒലിവ് എണ്ണയ്ക്ക് സൂര്യപ്രകാശം ഏറ്റുണ്ടാകുന്ന കരിവാളിപ്പിനെ ഇല്ലാതാക്കാന്‍ സാധിക്കും എന്ന് പഠനത്തില്‍ തെളിഞ്ഞതാണ്.

ആല്‍മണ്ട് ഓയില്‍ – ഒലിവ് എണ്ണയുടെ കാര്യം പറഞ്ഞ പോലെ തന്നെയാണ് ബദാം എണ്ണയും. പണ്ട് കാലത്ത് പോലും ഗ്രീക്ക് സ്ത്രീകള്‍ മുടിയുടെ ആരോഗ്യത്തിനു മുടിയുടെ ചുരുള്‍ച്ച മാറ്റി മുടി സ്ട്രയിറ്റ് ചെയ്യാനും ബദാം എണ്ണ ഉപയോഗിച്ചിരുന്നു. ധാരാളം പോഷകങ്ങളും വിറ്റാമിന്‍ എ, കെ എന്നിവയാലും സമ്പന്നമാണ് ആല്‍മണ്ട്
എണ്ണ.
 
Other News in this category

 
 




 
Close Window