Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
രണ്ടാം അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ ലണ്ടന്‍ റീജിയനിലെ ഒരുക്ക ശുശ്രൂഷ തിങ്കളാഴ്ച
ജോസ് ജോണ്‍
സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഒരുക്കുന്ന രണ്ടാം അഭിഷേകാഗ്‌നി കണ്‍വന്‍ഷന്റെ ലണ്ടന്‍ റീജിയനിലെ ഒരുക്ക ശുശ്രൂഷ ജൂണ്‍ 4 തിങ്കളാഴ്ച നടത്തപ്പെടുന്നു. ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത് പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ടീസിന്റെ യു.കെ. ഡയറക്ടറുമായ ഫാ. സോജി ഓലിക്കലും ഒപ്പം ബ്ര. സന്തോഷ് കരിമാത്രയും ആയിരിക്കും.


ലണ്ടന്‍ റീജിയണല്‍ കണ്‍വന്‍ഷന് ഒരുക്കമായുള്ള ശുശ്രൂഷ തിങ്കളാഴ്ച വൈകുന്നേരം 5.30 മുതല്‍ 10 വരെ വാല്‍ത്താംസ്റ്റോയിലെ ഔവര്‍ ലേഡി & സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ (132 ഷെന്‍ ഹാള്‍സ്ട്രീറ്റ്, E17 9 HU) വച്ച് ആണ് ക്രമീകരിച്ചിരിക്കുന്നത്.


ലണ്ടന്‍ റീജിയനിലുള്ള എല്ലാ വിശുദ്ധ കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നും എല്ലാവരേയും ഒരുക്ക ശുശ്രൂഷയില്‍ പങ്കെടുത്ത് ഈ കണ്‍വന്‍ഷനായി പ്രാര്‍ത്ഥിച്ച് ഒരുങ്ങുവാന്‍ ലണ്ടന്‍ റീജണല്‍ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
 
Other News in this category

 
 




 
Close Window