Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ' ദൈവ വിളി സെമിനാര്‍' 28, 28 തിയതികളില്‍
ഫാ. ബിജു ജോസഫ്
ദൈവവിളി തിരിച്ചറിയുന്നതിനും ശരിയായ ജീവിത രംഗം തിരഞ്ഞെടുക്കുന്നതിന് സഹായിക്കുന്നതിനുമായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ദൈവ വിളി സെമിനാര്‍ സംഘടിപ്പിക്കുന്നു. വൊക്കേഷന്‍ ഡിസേണ്‍മെന്റ് ഗൈഡന്‍സ് പ്രോഗ്രാം' എന്നു പേരിട്ടിരിക്കുന്ന ദ്വിദിന പരിപാടിയിലേക്ക് 18 വയസ്സിന് മുകളിലുള്ള ആണ്‍കുട്ടികളെയാണ് പ്രതീക്ഷിക്കുന്നത്.

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, രൂപതാ മൈനര്‍ സെമിനാരി റക്ടര്‍ റവ ഡോ വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍, വൊക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ ടെറിന്‍ മുള്ളക്കര, ഫാ ജോണ്‍ മില്ലര്‍ എന്നിവരാണ് രണ്ടു ദിവസത്തെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. പൗരോഹിത്യ ജീവിത ദൈവ വിളിയിലേക്ക് ആഭിമുഖ്യമുള്ള യുവാക്കളെ കണ്ടെത്താനായി ഒരുക്കിയിരിക്കുന്ന ഈ പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. ജൂണ്‍ 28 വ്യാഴാഴ്ച 9.30 ന് ആരംഭിച്ച് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണിയ്ക്ക് സമാപിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 25ന് മുമ്പായി ഫാ ടെറിന്‍ മുള്ളക്കരയെ വിവരം റിയിക്കേണ്ടതാണ്

ഫോണ്‍ ; 07985605056, email ; frterinmullakkara@gmail.com

പ്രസ്റ്റണിലുള്ള രൂപതാ മൈനര്‍ സെമിനാരിയില്‍ വച്ചു നടക്കുന്ന ഈ ദ്വിദിന സെമിനാറില്‍ പങ്കെടുക്കാന്‍ മാതാപിതാക്കളും മത അധ്യാപകരും 18 വയസ്സിനു മുകളിലുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്നും രൂപതയ്ക്ക് അനുയോജ്യമായ പൗരോഹിത്യ ദൈവവിളികള്‍ ലഭിക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.
 
Other News in this category

 
 




 
Close Window