Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ചെറുപ്പക്കാര്‍ക്ക് റോഡില്‍ ഇറങ്ങാന്‍ കരുത്തിന്റെ പ്രതീകമായി ജീപ് കോംപസ്: വില 14.95 ലക്ഷം രൂപ
Reporter
ബ്രാന്‍ഡ് ജീപ് കോംപസ് എസ്‌യുവിക്ക് പ്രഖ്യാപിച്ച അപ്‌ഗ്രേഡ് ഓഫര്‍ നീട്ടി. ജൂണ്‍ വരെ നീട്ടാനാണ് ജീപ് ഇന്ത്യയുടെ തീരുമാനം. ഓഫറനുസരിച്ച് 75,000 രൂപ അധികം മുടക്കിയാല്‍ രണ്ടു വീല്‍ ഡ്രൈവ് കോമ്പസ് വകഭേദം വാങ്ങാന്‍ തയ്യാറെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് ഓള്‍ വീല്‍ ഡ്രൈവ് കോമ്പസിനെ സ്വന്തമാക്കാം.

അതായത് ലിമിറ്റഡ് 4X2 ഡീസല്‍ കോംപസ് വാങ്ങാനെത്തുന്ന ഉപഭോക്താവിന് അപ്‌ഗ്രേഡ് ഓഫര്‍ പ്രകാരം 75,000 രൂപ കൂടുതല്‍ മുടക്കിയാല്‍ ലിമിറ്റഡ് 4X4 കോമ്പസ് വകഭേദം ലഭിക്കും. മോഡലുകളുടെ യഥാര്‍ത്ഥ വില കണക്കിലെടുത്താല്‍ഏകദേശം 1.25 ലക്ഷം രൂപയുടെ വിലക്കിഴിവ് ലഭിക്കും. 19.21 ലക്ഷം മുതല്‍ 19.91 ലക്ഷം രൂപ വരെയാണ് ജീപ് കോമ്പസ് 4X2 വകഭേദങ്ങളുടെ വിലനിലവാരം.

ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. 14.95 ലക്ഷം രൂപയാണ് ബേസ് മോഡല്‍ കോംപാസിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ടോപ് സ്‌പെക്കിന് 20.65 ലക്ഷം രൂപയും. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വില ഇത്രയധികം കുറയാന്‍ കാരണം ഇതാണ്. നേരത്തെ ഗ്രാന്റ് ചെറോക്കി, റാങ്ക്‌ളര്‍ മോഡലുകളുമായി 2016 ആഗസ്റ്റിലാണ് ജീപ്പ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

2007 ലാണ് ആദ്യ കോംപസ് പുറത്തുവന്നത്. ബെന്‍സിന്റെ ജിഎസ് പ്ലാറ്റ്‌ഫോമിലാണ് കോംപസ് ജനിച്ചത്. 2011ല്‍ ഒരു ഫേസ്‌ലിഫ്റ്റ് ചെയ്ത മോഡല്‍ കൂടി വന്നു. 2017ലാണ് ഇപ്പോള്‍ കാണുന്ന രണ്ടാം തലമുറയില്‍പ്പെട്ട കോംപസിന്റെ ജനനം.

2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 3750 ആര്‍പിഎമ്മില്‍ 173 ബിഎച്ച്പി പവറും 17502500 ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക. 17.1 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. എബിഎസ്, എയര്‍ബാഗ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ടിസിഎസ് തുടങ്ങി ഇരുപതോളം സുരക്ഷാസന്നാഹങ്ങളും വാഹനത്തിനുണ്ട്. രാജ്യത്തെ വാഹനവിപണിയില്‍ വിപ്ലവം സൃഷ്ടിച്ച വാഹനം ഇതുവരെ ഇരുപതിനായിരത്തിലേറെ നിരത്തുകളിലെത്തിക്കഴിഞ്ഞു.
 
Other News in this category

 
 




 
Close Window