Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
രോഗപ്രതിരോധത്തിന് നല്ല ചായ കുടിച്ചാല്‍ മതി: ചേരുവകളോടെ ചായ ഉണ്ടാക്കുന്ന രീതികള്‍ ഇതാ
Reporter
മഴക്കാലത്തെ ആഹാര ക്രമത്തില്‍ ഒരല്‍പം മാറ്റം വരുത്തേണ്ടത് ആവശ്യമാണ്. ഇതില്‍ ഒരല്‍പം ശ്രദ്ധ നല്‍കിയാല്‍ തന്നെ മഴക്കാലരോഗങ്ങളില്‍ പലതിനേയും നമുക്ക് അകറ്റി നിര്‍ത്തുകയും ചെയ്യാം. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ വലിയ പ്രചാരത്തിലാകുന്ന ഒന്നാണ് മസാല ചായ. ആദ്യം നോര്‍ത്ത് ഇന്ത്യയിലായിരുന്നു ഇതിനു വന്‍ പ്രചാരം. ഇപ്പോള്‍ നമ്മള്‍ സൗത്ത് ഇന്ത്യക്കാരും ഇതിന്റെ ആരാധകരാണ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്നതും എന്നാല്‍ ഏറെ ഗുണകരവുമാണ് ഇത്.

ചേരുവകള്‍

3/4 കപ്പ് വെള്ളം

1/2 കപ്പ് പാല്‍

2 ടീസ്പൂണ്‍ ഇല തേയില

1/2 ടീസ്പൂണ്‍ ഇഞ്ചി

2 ടീസ്പൂണ്‍ പഞ്ചസാര

1/2 ടീസ്പൂണ്‍ ചായ മസാല


ചൂടോടെയുള്ള ചുക്ക്കാപ്പി, ഇഞ്ചി ചായ, നാരങ്ങ ചായ എന്നിവയെല്ലാം നല്ലതാണ്. തലേദിവസം ഉണ്ടാക്കിയതോ ഫ്രിഡ്ജില്‍ സൂക്ഷിച്ചതോ ഒക്കെയായ ആഹാരങ്ങളോട് 'നോ' പറയുക.

വിറ്റാമിന്‍ സി അടങ്ങിയ ആഹാരമാണ് മഴക്കാലത്ത് ഏറ്റവും നല്ലത്. അമിതമായ മസാലകള്‍ ചേര്‍ത്ത ആഹാരം, ജങ്ക് ഫുഡ് എന്നിവയോടെല്ലാം തല്‍ക്കാലം എങ്കിലും മഴക്കാലത്ത് വിടപറയാം. ദഹനം ഒരല്‍പം പതുക്കെയാകുന്ന സമയമാണ് ഈ തണുപ്പ്കാലം. അതുകൊണ്ട് തന്നെ ദഹനത്തെ സഹായിക്കുന്ന ഇഞ്ചി, കുരുമുളക്, വെളുത്തുള്ളി, മഞ്ഞള്‍, മല്ലി എന്നിവ മഴകാലത്ത് കൂടുതലായി ആഹാരത്തില്‍ ഉള്‍പെടുത്തുന്നത് നല്ലതാണ്.
 
Other News in this category

 
 




 
Close Window