Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
ഫാഷന്‍
  Add your Comment comment
കേരളത്തിലെ കോളേജുകളില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് സംവരണം: രണ്ടു സീറ്റുകള്‍ നീക്കി വയ്ക്കും
Reporter
സംസ്ഥാനത്തെ കോളേജുകളില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. സര്‍വകലാശാകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കോളേജുകളിലും രണ്ട് സീറ്റ് വീതം ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി മാറ്റിവെക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.

സംസ്ഥാനത്തെ എല്ലാ അംഗീകൃത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് പഠിക്കാന്‍ അവസരമൊരുക്കും. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നടപടി.

ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനു അവസരം നല്‍കി അവരെ സമൂഹത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവരുക എന്നതും സാമൂഹ്യനീതി ഉറപ്പുവരുത്തുക എന്നതുമാണ് സര്‍ക്കാര്‍ ലക്ഷ്യം.
 
Other News in this category

 
 




 
Close Window