Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ഫാഷന്‍ തരംഗങ്ങളുണ്ടാക്കിയ ലിനന്‍ ക്ലബ്ബ് അടച്ചു പൂട്ടുന്നു
Reporter
ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ പശ്ചിമ ബംഗാളിലെ ജയശ്രീ ടെക്‌സ്‌റ്റൈല്‍ മില്‍ ലോക്ക് ഔട്ട് ചെയ്തതോടെ ലിനന്‍ തുണിത്തരങ്ങളുടെ സപ്ലൈ പ്രതിസന്ധിയിലായി. ഗ്രൂപ്പിന്റെ പ്രശസ്തമായ ലിനന്‍ ക്‌ളബ് ഷോറൂമുകള്‍ ഇതോടെ അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്. ലോക്ക് ഔട്ടിലായ റിഷാര മില്ലില്‍ നിന്നുള്ള ലിനന്‍ ഉത്പാദനം നിലച്ചിട്ട് 26 ദിവസമായി. നിലവിലെ സ്റ്റോക്ക് തീര്‍ന്നാല്‍ ലിനന്‍ ഷോ റൂമുകള്‍ അടയ്‌ക്കേണ്ട സാഹചര്യമുണ്ടാകും.

ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ 172 എക്ള്‍സ്‌ക്ലസിവ് ലിനന്‍ ക്ലബ് ഷോറൂമുകള്‍ക്ക് പുറമെ 6400 ടെക്‌സ്‌റ്റൈല്‍ വ്യാപാര സ്ഥാപനങ്ങളാണ് ലിനന്‍ തുണിത്തരങ്ങള്‍ വിതരണം നടത്തുന്നത്. ലോക്ക് ഔട്ട് തുടര്‍ന്നാല്‍ ഇവയ്ക്ക് ലിനന്‍ വിതരണം ചെയ്യാന്‍ കഴിയില്ല.

അടുത്ത ഉത്സവ സീസണിലെ വില്‍പ്പനയെ ഇത് കാര്യമായി ബാധിക്കുമെന്ന് കമ്പനിയുടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജൂണ്‍ നാലു മുതലാണ് മില്‍ ലോക്ക് ഔട്ടിലായത്. കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സാമ്പത്തിക വര്‍ഷത്തില്‍ 30 ലിനന്‍ ക്ലബ് ഷോറൂമുകള്‍ തുറക്കാന്‍ പദ്ധതിയുണ്ട്. എന്നാല്‍ ഉത്പാദനം നിലച്ചാല്‍ ഇത് സാധ്യമാകില്ല. അബുദാബിയില്‍ ഷോറൂം തുറക്കാനും പ്ലാനുണ്ട്. കമ്പനി സി ഇ ഒ സാത്യകി ഘോഷ് ട്രേഡ് യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
 
Other News in this category

 
 




 
Close Window