Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
ക്നാനായ മക്കളുടെ പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് KSSS UK
Reporter
ജൂലൈ ഒന്നിന് ബര്‍മിങ്ഹാമിലെ ഹോളി ട്രിനിറ്റി ചര്‍ച്ച് ഹാളില്‍ വച്ച് ക്നാനായ സമുദായ സംരക്ഷണ സമിതി യുകെ ( KSSS UK ) യുടെ ഔപചാരികമായ ഉല്‍ഘാടനവും, സ്വന്തം പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതിനുള്ള ക്നാനായ മക്കളുടെ സത്യ പ്രതിജ്ഞയും
നടന്നു.
യുകെയിലെ KSSS ന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിലേക്കായി ദേശീയ വക്താവായി റിജോണ്‍ താമഠത്തിനെയും പ്രാദേശിക വക്താക്കളായി ഡയമസ് വെള്ളാപ്പള്ളില്‍ , ജോയി പുളിക്കല്‍ , ഷിബു കൂടത്തിനാല്‍ , സനല്‍ കുഞ്ഞമ്മാട്ടില്‍ , ബിജി ഉറുമ്പില്‍ ,ജയന്‍ ഒരപ്പാങ്കല്‍ എന്നിവരെയും പ്രവര്‍ത്തക സമിതി അംഗങ്ങളായി മറ്റ് 15 പേരെയും തിരഞ്ഞെടുത്തു.


കോട്ടയം രൂപതാധ്യക്ഷന്റെ അജപാലനാധികാരം ലോകമെമ്പാടും വ്യാപിപ്പിക്കണമെന്നും, അതിലൂടെ ഓരോ ക്നാനായ മക്കളും കോട്ടയം രൂപതയുടെ അധികാര പരിധിയില്‍ നില നില്‍ക്കണമെന്നും യോഗത്തില്‍ തീരുമാനമായി.
സ്വന്തം ഇഷ്ടപ്രകാരം ക്നാനായക്കാരല്ലാത്ത ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നവര്‍ സമൂഹത്തിലെ ഏതു നിലയില്‍ ജീവിക്കുന്ന വ്യക്തിയായിരുന്നാലും , അവരെ തെക്കുംഭാഗ സമുദായക്കാരനായി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മേല്പറഞ്ഞവരെ ഉള്‍പ്പെടുത്തിയുള്ള സഭാ സംവിധാനങ്ങളെ അംഗീകരിക്കാനാവില്ലെന്നും യോഗം വ്യക്തമാക്കി.



കേരളത്തിനു വെളിയില്‍ വരുന്ന ക്നാനായ മിഷനുകള്‍ എന്ടോഗമസ് ആയി നിലനിര്‍ത്തുന്നതിനുള്ള ബോധവല്‍ക്കരണം KSSS ന്റെ നേതൃത്വത്തില്‍ നടത്തുവാനും യോഗത്തില്‍ തീരുമാനിച്ചു.

നോണ്‍ എന്ടോഗമസ് ആയ മിഷനുകളില്‍ ചേരുവാന്‍ ഒരു ക്നാനായക്കാരനെ നിര്ബന്ധിക്കുവാന്‍ ആവില്ലെന്നും, ഇന്നാട്ടില്‍ കത്തോലിക്കാ വിശ്വാസം തുടരുന്ന ഒരു വ്യക്തിക്ക് നാട്ടിലെ സ്വന്തം ഇടവകയില്‍ എല്ലാ വിധ ആല്മീയ സംരക്ഷണം ലഭിക്കുന്നതിനുള്ള സൗകര്യം നാട്ടിലെ KSSS നേതൃത്വവുമായി ചേര്‍ന്നു നേടിയെടുക്കുനതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും യോഗത്തില്‍ തീരുമാനമായി .

കൂടാതെ പ്രവാസികളായ ക്നാനായക്കാരുടെ പ്രശ്നങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വിളിക്കപ്പെട്ട കേരളത്തിലെ KSSS ന്റെ പ്രവര്‍ത്തനങ്ങള്‍ക്കു എല്ലാവിധ പിന്തുണയും ഭാവുകങ്ങളും യോഗം അറിയിച്ചു.
 
Other News in this category

 
 




 
Close Window