Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ ദിവ്യബലിയോടെ പതിനേഴാമത് യുകെകെസിഎ കണ്‍വെന്‍ഷന് തുടക്കമാവും
Reporter
യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ പതിനേഴാമത് കണ്‍വന്‍ഷന്‍ ശനിയാഴ്ച. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ ദിവ്യബലിയോടെ യുകെകെസിഎ കണ്‍വെന്‍ഷന് തുടക്കമാവും. കണ്‍വെന്‍ഷനില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ ബലിയുടെ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു. ദിവ്യബലിയില്‍ യുകെകെസിഎയുടെ യൂണിറ്റുകളില്‍ നിന്നും തെരഞ്ഞെടുത്തിരിക്കുന്ന ഗായകസംഘം. ഗീതങ്ങള്‍ ആലപിക്കും. വികാരി ജനറാള്‍ ഫാ സജി മലയില്‍ പുത്തന്‍പുരയിലും ,ഫാ മാത്യു കാട്ടാങ്ങല്‍ , ഫാ സജി തോട്ടവും ,ഫാ ജസ്റ്റിന്‍ കാരക്കാട്ട് SDV, ഫാ പോള്‍ വെട്ടിക്കാട്ട് എന്നിവര്‍ സഹകാര്‍മികര്‍ ആയിരിക്കും.


ഫാ സാജി തോട്ടം വിശുദ്ധ കുര്‍ബാനയ്ക്കുള്ള ഒരുക്കങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്നതായിരിക്കും. ലിറ്റര്‍ജി കമ്മിറ്റിയുടെ ചെയര്‍മാന്‍ യുകെകെസിഎ വൈസ് പ്രസിഡണ്ട് ബിപിന്‍ ലൂക്കോസ് പണ്ടാരശ്ശേരിയുടെ നേതൃത്വത്തില്‍ ജോസ് മുഖച്ചിറ ,സാജന്‍ പടിക്കമാലില്‍, തോമസ് പാലകന്‍ , ജോബി എബ്രഹാം ,ഷിന്റോ കെ ജോണ്‍ ,ജെയ് തോമസ് ,ജയന്‍ മുപ്രാപള്ളില്‍ , സജി രാമച്ചിനാട് ,ബന്നി ആശാരിപറമ്പില്‍ ,ടോമി പടപുരക്കല്‍ എന്നിവരോടൊപ്പം സെന്‍ട്രല്‍ കമ്മിറ്റിയും ചേര്‍ന്ന് ക്രമീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. വിശുദ്ധ ബലിയിലേക്കും തുടര്‍ന്നുള്ള കണ്‍വെന്‍ഷനിലേക്കും ആദ്യന്തം പങ്കെടുക്കുവാന്‍ ഭാരവാഹികള്‍ ഏവരെയും ക്ഷണിച്ചു.

ചെല്‍ട്ടന്‍ഹാമിലെ പ്രൗഢ ഗംഭീരമായ ജോക്കി ക്ലബിന്റെ വിശാലമായ കണ്‍വന്‍ഷന്‍ സെന്ററില്‍ ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് യുകെകെസിഎയുടെ പ്രസിഡന്റ് തോമസ് ജോസഫ് തൊണ്ണമാവുങ്കല്‍ കണ്‍വന്‍ഷനു കൊടിയുയര്‍ത്തും. ഒമ്പതരയ്ക്ക് മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലി.


ഉച്ചയ്ക്ക് ശേഷം യൂണിറ്റുകളുടെ ശക്തി വിളിച്ചോതുന്ന സമുദായ റാലിയ്ക്കു ശേഷം നടക്കുന്ന പൊതുസമ്മേളനം മാര്‍ ജോസഫ് പണ്ടാരശ്ശേരി ഉദ്ഘാടനം ചെയ്ത് അഭിസംബോധന ചെയ്യും. രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിന് നേതൃത്വം നല്‍കുന്നത് ജനറല്‍ സെക്രട്ടറി സാജു ലൂക്കോസ് ചെയര്‍മാനും ബിനു കുര്യാക്കോസ്(കാര്‍ഡിഫ്), അനില്‍ മംഗലത് (ബ്രിസ്റ്റോള്‍ ), ജിജോ എബ്രഹാം (മാഞ്ചസ്റ്റര്‍ ) ബെന്നി ഓണശ്ശേരില്‍ (ബര്‍മിംഗ്ഹാം), ബിനോയ് മാത്യു(സ്റ്റോക് ഓണ്‍ ട്രെന്റ്) എന്നിവരടങ്ങുന്ന കമ്മറ്റിയാണ്. കണ്‍വന്‍ഷന്റെ പ്രധാന ആകര്‍ഷണം ആപ്തവാക്യത്തിലധിഷ്ടിതമായ സമുദായ റാലിയാണ്.

കണ്‍വന്‍ഷന്റെ അവസാനവട്ട ക്രമീകരണങ്ങള്‍ സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങളായ തോമസ് ജോസഫ്, സാജു ലൂക്കോസ്, വിജി ജോസഫ്, ബിബിന്‍ ലൂക്കോസ്, സണ്ണി ജോസഫ്, ജെറി ജെയിംസ്, ബിജു മടുക്കക്കുഴി, ജോസി ജോസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
 
Other News in this category

 
 




 
Close Window