Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ഷാരുഖ് ഖാന്റെ മകളുടെ ചില ഫാഷന്‍ പരീക്ഷണങ്ങള്‍
Reporter
വസ്ത്രധാരണത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ മുമ്പും വേട്ടയാടപ്പെട്ടിട്ടുണ്ട് ഷാരൂഖ് ഖാന്റെ മകള്‍ സുഹാന. ഇത്തവണ സഹോദരന്‍ അബ്രാമിനും ബന്ധുക്കള്‍ക്കുമൊപ്പം ബിക്കിനി വേഷത്തില്‍ നില്‍ക്കുന്ന താരപുത്രിക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനമാണ് സൈബര്‍സദാചാരവാദികള്‍ നടത്തുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെ മോശമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ സംസ്‌കാരം മനസ്സിലുണ്ടായിരിക്കണമെന്ന് സുഹാനയ്ക്കു മുന്നറിയിപ്പു കൊടുക്കുന്നതാണ് കമന്റുകള്‍. സുഹാനയെ കുറിച്ചോര്‍ത്തു ലജ്ജിക്കുന്നെന്നും ചിലര്‍ വിമര്‍ശിക്കുന്നു.

കുറച്ചുനാളുകള്‍ക്ക് മുമ്പ് അമ്മയുടെയും മുത്തശ്ശിയുടെയുമൊപ്പമുള്ള സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സുഹാനയുടെ ഉടുപ്പിന് നീളം തീരെക്കുറഞ്ഞുപോയി എന്നതായിരുന്നു സദാചാരവാദികളെ അന്ന് പ്രകോപിതരാക്കിയത്.
 
Other News in this category

 
 




 
Close Window