|
ഓവനില്‍ ആഹാരം പാകം ചെയ്യുന്നത് ഇന്ന് നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണമാണ്. ആഹാരം പാകം ചെയ്യാനും ചൂടാക്കാനുമെല്ലാം മൈക്രോ വേവ് ഉപകാരപ്രദമാണ്. എന്നാല്‍ മൈക്രോവേവില്‍ പാകം ചെയ്യുന്നത് എത്രത്തോളം സുരക്ഷിതമാണ് എന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.
മൈക്രോവേവില്‍ മുട്ട പാകം ചെയ്യാന്‍ കഴിയുമോ ഇല്ലയോ എന്ന് മിക്കവര്‍ക്കും സംശയമാണ്. പലരും മുട്ട പാകം ചെയ്യാറുണ്ട് എന്നാല്‍ മൈക്രോവേവിലെ ഈ പാചകം അത്ര നല്ലതല്ല എന്നാണു വിദഗ്ധര്‍ പറയുന്നത്. അടുത്തിടെ അമേരിക്കയിലെ ഒരു ഹോട്ടലില്‍ ഉണ്ടായ സംഭവമാണ് ഇത് ഉറപ്പിക്കുന്നത്.
ഹോട്ടലില്‍ നിന്നും പുഴുങ്ങിയ മുട്ട ഓര്‍ഡര്‍ ചെയ്തതാണ് യുവാവ്. എന്നാല്‍ പ്ലേറ്റില്‍ നിന്നും മുട്ട വായിലേക്ക് ഇട്ടതും മുട്ട പൊട്ടിത്തെറിച്ചു. ഇതില്‍ യുവാവിന്റെ കേള്‍വിശക്തിയെ ബാധിക്കുകയും ചെയ്തിരുന്നു. ഹോട്ടലിന് എതിരെ യുവാവ് കേസ് ഫയല്‍ ചെയ്‌തെങ്കിലും പിന്നീട് ഈ കേസ് കോടതിക്ക് പുറത്തു ഒത്തുതീര്‍പ്പാക്കി. ഇതാണ് മൈക്രോവേവില്‍ മുട്ട പാകം ചെയ്യുന്നതിന് സംബന്ധിച്ചു ഗവേഷകര്‍ കൂടുതല്‍ പഠനം നടത്താന്‍ കാരണമായത്. മൈക്രോവേവ് അവ്‌നില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ആഹാരം വേകുന്നതിനു പ്രധാന കാരണം അതിന്റെ ഹൈപവര്‍ എനര്‍ജി ലെവല്‍ ആണ്. ഒരുപക്ഷേ മുട്ടയ്ക്കുള്ളിലെ പ്രോട്ടീനുകള്‍ ചൂടാക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തെ മഞ്ഞക്കരുവിലേക്ക് വലിച്ചെടുക്കാന്‍ സാധ്യതയുണ്ട്. |