Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
പാചകം
  Add your Comment comment
മണിപ്പുട്ട് അഥവാ കുട്ടിപ്പുട്ട്
Reporter
അരിപ്പൊടി - 1 ഗ്‌ളാസ്
തേങ്ങ - അര മുറി
പഞ്ചസാര, ഉപ്പ് - ആവശ്യത്തിന്
വെള്ളം - ഒരു ഗ്‌ളാസ്

പുട്ടുണ്ടാക്കുന്ന രീതി

ആദ്യം അരിപ്പൊടിയില്‍ ഉപ്പിട്ട് തിളച്ച വെള്ളം ചേര്‍ത്ത് നന്നായി കുഴച്ച് വയ്ക്കുക. ഇടിയപ്പം, കൊഴുക്കട്ട ഇവയുടെ പാകത്തിനു വേണം മാവ് കുഴയ്‌ക്കേണ്ടത്. അതിനു ശേഷം തേങ്ങ പിഴിഞ്ഞ് ഒന്നാം പാല്‍ എടുക്കുക. ബാക്കി വന്ന തേങ്ങ അരിപ്പോടി കുഴച്ചതില്‍ ചേര്‍ത്ത് കുഴയ്ക്കാം. ഈ മാവുപയോഗിച്ച് ചെറിയ ഉരുളകള്‍ ഉണ്ടാക്കണം. ഇത് ആവിയില്‍ പുഴുങ്ങിയെടുക്കുക. ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച് ആദ്യം മാറ്റി വെച്ച തേങ്ങാപാല്‍ അതിലേക്ക് ഒഴിക്കണം. അതില്‍ ആവശ്യത്തിനുള്ള പഞ്ചാസാര ചേര്‍ക്കുക. പഞ്ചസാര അലിഞ്ഞതിനു ശേഷം ചെറിയ ഉരുളകള്‍ അതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക. ഇതില്‍ പാല്‍ നന്നായി പിടിക്കണം. ഡ്രൈ ആകാതെ ശ്രദ്ധിക്കുക.
 
Other News in this category

 
 




 
Close Window