|
കോഴിമുട്ട - നാലെണ്ണം
തക്കാളി - രണ്ടെണ്ണം
സവാള - രണ്ടെണ്ണം
മുളകുപൊടി - 1 ടീസ്പൂണ്‍
കറുവാപ്പട്ട - 1 കഷ്ണം
എലയ്ക്ക - രണ്ടെണ്ണം
ഇഞ്ചി, വെളുത്തുള്ളി - രണ്ടു ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
മല്ലിയില - പാകത്തിന്
തയാറാക്കുന്ന വിധം:
കോഴി മുട്ട പുഴുങ്ങി തോടു കളഞ്ഞ് പകുതിയായി മുറിയ്ക്കുക. തക്കാളി, ഒരു സവാള അരിഞ്ഞത്, തേങ്ങ, കറുവാപ്പട്ട, ഏലയ്ക്ക, ഇഞ്ചി, വെളുത്തുള്ളി, മല്ലിപ്പൊടി എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് മയത്തില്‍ അരച്ചെടുക്കുക. ഒരു പാനില്‍ ഓയില്‍ തിളപ്പിയ്ക്കുക. ഇതില്‍ ബാക്കിയുള്ള സവാള അരിഞ്ഞതു ചേര്‍ത്ത് നല്ലപോലെ വഴറ്റുക. ബ്രൗണ്‍ നിറമാകണം. ഇതിലേയ്ക്ക് മുളകുപൊടിയും അരപ്പും ചേര്‍ത്തിളക്കണം. ഇത് അല്‍പനേരം ഇളക്കി വേവിച്ച ശേഷം മുട്ട പുഴുങ്ങിയതു ചേര്‍ത്തിളക്കുക.
മുട്ടയില്‍ മസാല പിടിച്ചു കഴിയുമ്പോള്‍ മല്ലിയില ചേര്‍ത്തു വാങ്ങുക. |