Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
എം.എം.സി.എയുടെ ഏകദിന വിനോദയാത്ര അവിസ്മരണീയമായി
അലക്സ്
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഏകദിന വിനോദയാത്ര അവിസ്മരണീയമായി . യുകെയിലെ തിരക്ക് പിടിച്ച ജീവിതത്തിനിടിയില്‍ മനസ്സിന് കുളിര്‍മ പകര്‍ന്ന്, മാനസിക പിരിമുറുക്കങ്ങള്‍ക്ക് അവധി കൊടുത്ത്, നോര്‍ത്ത് വെയില്‍സിലെ അതിമനോഹരമായ പ്രദേശങ്ങളിലൂടെയുള്ള യാത്ര കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആസ്വദിച്ചു. രാവിലെ വിഥിന്‍ഷോ സെന്റ്.ജോണ്‍സ് സ്‌കൂളിന്റെ മുന്‍വശത്തു നിന്നും നൂറ്റി നാല്പതോളം പേര്‍... അംഗങ്ങളും, കുട്ടികളും, നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്ന മാതാപിതാക്കള്‍ എന്നിവരൊന്നിച്ച് ആരംഭിച്ച യാത്ര ആദ്യം ക്ലാന്‍ബറീസ് എന്ന സുന്ദരമായ സ്ഥലത്തേക്കായിരുന്നു. യാത്രയിലുടനീളം പാട്ടു പാടിയും, കടങ്കഥകള്‍ പറഞ്ഞും സന്തോഷത്തോടെയുള്ള യാത്ര.

മലനിരകളും, തടാകങ്ങളും, തുരങ്കവും, റെയില്‍ യാത്രയും, കരിങ്കല്‍ സ്ലേറ്റ് നിര്‍മ്മാണ ഫാക്ടറിയും എല്ലാ അര്‍ത്ഥത്തിലും പ്രകൃതി സുന്ദരമായ ക്ലാന്‍ബറീസ് എന്ന പ്രദേശത്ത് പത്ത് മണിയോടെ എത്തിച്ചേര്‍ന്നു.ഓരോ ഗ്രൂപ്പും തങ്ങളുടെ ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേക്ക് തിരിച്ചു. ഏകദേശം രണ്ട് മണി വരെ ക്ലാന്‍സീന്റെ മനോഹാരിത നുകര്‍ന്ന ശേഷം സ്വാദിഷ്ടമായ ഉച്ചഭക്ഷണ ശേഷം അടുത്ത സ്ഥലമായ ബ്യൂമറീസ് ബീച്ചിലേക്ക് പുറപ്പെട്ടു.

ബീച്ചിലെത്തി പട്ടം പറത്തിയും നീന്തിത്തുടിച്ചും കളികളിലേര്‍പ്പെട്ടും കുറേപ്പേര്‍ ചിലവഴിച്ചപ്പോള്‍ മറ്റ് ചിലര്‍ ഇളം വെയില്‍ കായുന്നതും കാണുന്ന മനോഹര കാഴ്ചയാണ് അന്നത്തെ സായാഹ്നത്തില്‍ കാണാന്‍ കഴിഞ്ഞത്. പല ഗ്രൂപ്പുകളായി തിരിഞ്ഞ് ക്രിക്കറ്റ് കളിയിലേര്‍പ്പെട്ടും കുട്ടികള്‍ മണലില്‍ സാന്‍ കാസിലുണ്ടാക്കിയും, കടലിലെ വെള്ളത്തില്‍ കളിച്ചു രസിച്ചും, സിമ്മിംഗ് പൂളില്‍ നീന്തിത്തുടിച്ചും, ആണ്‍കുട്ടികളുടെ പുരുഷന്‍മാരും ചേര്‍ന്നതോടെ ക്രിക്കറ്റ് കളി ആവേശമാക്കിയും ഒരു അടിപൊളി ട്രിപ്പിനാണ് ഏവരും പങ്കാളികളായത്
 
Other News in this category

 
 




 
Close Window