Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
മാംഗോ സര്‍ബത്ത്
Reporter
വേനല്‍ക്കാലത്ത് പാനീയങ്ങള്‍ ശരീരത്തിനും മനസ്സിനും കുളിരു പകരുന്നു. പച്ചമാങ്ങ ഉപയോഗിച്ച് വീട്ടില്‍ തയാറാക്കാവുന്ന മാങ്ങാ സര്‍ബത്തിന്റെ ചേരുവകള്‍ ഇതാ.


പച്ചമാങ്ങ - 350 ഗ്രാം

വെള്ളം - നാല് കപ്പ്

പഞ്ചസാര - മുക്കാല്‍ കപ്പ്

ജീരകം -ഒന്നര ടീസ്പൂണ്‍ ( പൊടിച്ചത്)

കുരുമുളക് - കാല്‍ ടീസ്പൂണ്‍ (പൊടിച്ചത്)
പുതിനയില - 30 ഇലകള്‍
ഉപ്പ് - രണ്ടു നുള്ള്

തയാറാക്കുന്ന വിധം


മാങ്ങയുടെ തൊലി കളഞ്ഞ് ചെറുതായി മുറിച്ചുവെക്കുക. പാനില്‍ ഒരു കപ്പ് വെള്ളമൊഴിച്ച് മാങ്ങാക്കഷ്ണങ്ങളിടുക. മിതമായ തീയില്‍ മാങ്ങ മൃദുവാകുന്നതുവരെ പത്ത് മിനിട്ട് വേവിക്കണം. ശേഷം അടുപ്പില്‍ നിന്നിറക്കി മാങ്ങ, വെള്ളത്തോടൊപ്പം മിക്‌സിയിലേക്ക് മാറ്റുക.

തണുക്കുമ്പോള്‍ മൂന്ന് കപ്പ് വെള്ളം, പുതിനയില, പഞ്ചസാര എന്നിവ ചേര്‍ത്ത് നന്നായി അരയ്ക്കണം. ഇത് ബൗളിലേക്ക് അരിച്ചൊഴിക്കുക. ശേഷം ജീരകം പൊടിച്ചത്, ഇന്തുപ്പ്, കുരുമുളക് പൊടിച്ചത് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതൊരു ഗ്ലാസ് ബോട്ടിലിലേക്ക് മാറ്റി തണുപ്പിക്കാം. സെര്‍വ് ചെയ്യുമ്പോള്‍ ഒരു ഗ്ലാസിന്റെ മുക്കാല്‍ ഭാഗത്തോളം സര്‍ബത്ത് നിറയ്ക്കുക. ബാക്കി തണുത്തവെള്ളവും ഒഴിക്കണം. മുകളില്‍ പുതിനയില വെച്ച് അലങ്കരിക്കാം.
 
Other News in this category

 
 




 
Close Window