|
എല്ലാ വിഭവങ്ങളും പരീക്ഷിച്ചു കഴിഞ്ഞെങ്കില്‍ ഫ്രൈഡ് റൈസ് ഉണ്ടാക്കി നോക്കൂ. അത്താഴത്തിന് പച്ചക്കറികള്‍ ചേര്‍ന്ന ഫ്രൈഡ് റൈസ് നല്ലതാണ്. ആരോഗ്യത്തിനും ഗുണകരം. ലളിതമായ രീതിയില്‍ വീട്ടില്‍ തയാറാക്കാനുള്ള പാചകക്കുറിപ്പ് ഇതാ.
ചേരുവകള്‍:
ബിരിയാണി അരി - അര കിലോ
സവാള - 2 എണ്ണം
കാരറ്റ് - 2 എണ്ണം
ബീന്‍സ് - 5 എണ്ണം
പച്ചമുളക് - 4 എണ്ണം
നെയ്യ് - കാല്‍ കപ്പ്
മുട്ട - 2 എണ്ണം
കുരുമുളക്‌പൊടി - കാല്‍ ടീസ്പൂണ്‍
ഏലയ്ക്ക - 3 എണ്ണം
കറുവപ്പട്ട - 1 കഷ്ണം
ഗ്രാമ്പു - 2 എണ്ണം
ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം
പകുതി നെയ്യ് പാത്രത്തില്‍ ഒഴിച്ച് അരി വറുക്കുക. വറുത്ത അരി, ഗ്രാമ്പു, കറുവപ്പട്ട, ഏലയ്ക്ക, ഉപ്പ് എന്നിവ തിളച്ച വെള്ളത്തില്‍ വേവിക്കുക. ബാക്കി നെയ്യില്‍ കാരറ്റ്, ബീന്‍സ്, സവാള, പച്ചമുളക് എന്നിവ വഴറ്റുക. ഇതിലേക്ക് മുട്ട അടിച്ചുചേര്‍ത്ത് ചിക്കിപ്പൊരിക്കണം. ഇതിലേക്ക് കുരുമുളക് പൊടിയും ചോറും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് ഇളം തീയില്‍ 10 മിനിറ്റ് വേവിച്ച് എടുക്കുക. ഫ്രൈഡ് റൈസ് റെഡി. |