Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
ഫാഷനിലും ആഡംബരത്തിലും മുന്നില്‍ നില്‍ക്കുന്ന മക്കാവു സമ്പത്തിന്റെ കാര്യത്തിലും ഒന്നാം നിരയില്‍
Reporter
ലോകത്തെ ഏറ്റവും സമ്പന്നമായ പ്രദേശം എന്ന ഖ്യാതി ഖത്തറിൽ നിന്ന് പിടിച്ചു വാങ്ങാൻ തയ്യാറെടുത്ത് മക്കാവു. കാസിനോകൾക്കും ചൂതാട്ടത്തിനും ലോക പ്രശസ്തി നേടിയ മക്കാവു 2020ഓടെ ഖത്തറിനെ മറി കടന്ന് ഏറ്റവും സമ്പത്തുള്ള
പ്രദേശമാകുമെന്ന് പറയുന്നത് ഇന്റർനാഷണൽ മോണിറ്ററി ഫണ്ടാണ്. ഒരു വർഷത്തെ മൊത്തം ആഭ്യന്തര ഉത്പാദനം വീതം വച്ചാൽ ഓരോ പൗരനും 143,116 ഡോളർ വീതം നല്കാൻ കഴിയുന്ന അത്ര സമ്പന്നമാണ് മക്കാവു എന്നാണ് ഐ എം എഫിന്റെ പുതിയ റിപ്പോർട്ട്. 139,151 ഡോളർ വീതമേ ഖത്തറിലെ പൗരന്മാർക്ക് ഉണ്ടാകൂ.

ചൈനയുടെ അധീനതയിലുള്ള ഈ നഗരം ലോകത്തിന്റെ ‘ഗാംബ്ലിങ് മെക്ക’ എന്നാണ് അറിയപ്പെടുന്നത്. ചൂതാട്ട കാസിനോകൾക്കും സെക്‌സ് കേന്ദ്രങ്ങൾക്കും ഏറെ പ്രശസ്തമാണ് ഇവിടം. കാസിനോകൾക്ക് നിയമപ്രകാരം അനുമതി നൽകിയിട്ടുള്ള ചൈനയിലെ ഏക നഗരവും ഇതാണ്.



ഐ എം എഫ് റിപ്പോർട്ട് പ്രകാരം സമ്പന്നമായ മറ്റു പ്രദേശങ്ങൾ ഇവയാണ്.



ലക്സംബർഗ് – 118,150 ഡോളർ

സിംഗപ്പൂർ – 105,800

ബ്രൂണെ ദാറുസ്സലാം – 94,370

അയർലൻഡ് – 87,870

നോർവേ – 78,550

യു എ ഇ – 71,610

കുവൈറ്റ് – 70,930

ഹോങ്കോങ് – 70,350

മൊത്തം വാർഷിക ജി ഡി പി പങ്കു വച്ചാൽ ഓരോ പൗരനും കിട്ടുന്ന സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഐ എം എഫ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
 
Other News in this category

 
 




 
Close Window