|
സ്ലിങ്കി സ്‌പെഗേട്ടി സ്ട്രാപ് ബ്ലൗസ്, ഹാല്‍ട്ടര്‍ ബ്ലൗസ്, കേപ് ബ്ലൗസ്, റഫിള്‍ഡ് ബ്ലൗസ് തുടങ്ങി ഫാഷന്റെ പുതുലോകത്തെ അംഗങ്ങള്‍ ധാരാളം. അലമാരയില്‍ സൂക്ഷിച്ചിരിക്കുന്ന പഴയ സാരികളെ പൊടിതട്ടിയെടുത്ത് ഒരു പുതിയ ഇണയെ കണ്ടെത്താം. പട്ടു സാരിയ്ക്ക് ഷര്‍ട്ട് ബ്ലൗസിന്റെ പുതുമ നല്‍കിയാല്‍ എത്ര രസകരമായിരിക്കും. കഴിഞ്ഞ അവധിക്കാലത്ത് നിങ്ങളുപയോഗിച്ച ഒരു ടോപ്പിനെ പുതിയൊരു ബ്ലൗസാക്കാം. കൂട്ടിച്ചേര്‍ക്കലുകളുടെയും വെട്ടിമാറ്റലുകളും നല്‍കുന്ന പുതുമ സംശയിക്കേണ്ടതില്ല, ശ്രദ്ധിച്ചു തിരഞ്ഞെടുത്താല്‍ അവ അഭിനന്ദനങ്ങള്‍ നേടി തരും.തലമുറകള്‍ മാറുമ്പോഴും ഇന്ത്യന്‍ വനിതകള്‍ക്കു പ്രിയം സാരിയോടാണ്. ഓരോ ഫങ്ഷനും ഓരോ സാരി അതായിരുന്നു ട്രെന്റ്. എന്നാല്‍ ഇനി അങ്ങനെയല്ല. വിവാഹവേളയില്‍, നിശ്ചയത്തിന്, റിസെപ്ഷന്, പാര്‍ട്ടികള്‍ക്ക് അങ്ങനെ നിങ്ങളുെട ഓരോന്നിനും മാറ്റിവച്ചിരിക്കുന്ന സാരികള്‍ക്ക് പുതിയ ഇണകളെ തേടിയാല്‍ എങ്ങനെയിരിക്കും.
സാരിയിലെ പുതുമകള്‍ എന്നത് ബ്ലൗസില്‍ നടക്കുന്ന പരീക്ഷണങ്ങള്‍ കൂടിയാണ്. സാരി പഴയതായാലും ഒരു പുത്തന്‍ ട്രെന്റി ബ്ലൗസ് മതിയാകും ആള്‍ക്കൂട്ടത്തില്‍ തിളങ്ങാന്‍. വില പിടിപ്പുള്ള സാരിയോടു കിടപിടിക്കുന്ന ബ്ലൗസ് വേണം. പരമ്പരാഗത ഇന്ത്യന്‍ നെയ്ത്തുവിദ്യയുടെ സൂക്ഷ്മതയോടും കൃത്വതയോടും കൂടി മുത്തുകളും ഷിഫോണും കൈകൊണ്ട് തുന്നിചേര്‍ത്ത് ഒരുക്കിയെടുക്കുന്ന പൂര്‍ണതയാണ് ഫാഷന്റെ പുതിയ ശൈലി. |