Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
നാലാമത് ചീട്ടുകളി മത്സരങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സജീവ് സെബാസ്റ്റ്യന്‍
ഓണത്തിനോടനുബന്ധിച്ചു കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി കേരളാ ക്ലബ് നനീട്ടന്‍ ബോയ്സ് അണിയിച്ചൊരുക്കുന്ന നാലാമത് ഓള്‍ യു കെ ചീട്ടുകളി മത്സരങ്ങള്‍ ബിര്‍മിങ്ഹാമിന് അടുത്തുള്ള പത്തേക്കറില്‍ സ്‌ഥിതി ചെയ്യുന്ന വിശാലമായ ഫാം ഹൗസില്‍ 17 ,18 ,19 തീയതികളില്‍ നടക്കും. യു കെ യിലെ ചീട്ടുകളി പ്രേമികള്‍ക്ക് വേണ്ടി ഏറ്റവും മികച്ച സൗകര്യങ്ങള്‍ ആണ് ഒരുക്കിയിരിക്കുന്നത്. രുചികരമായ കേരളീയ ആഹാരങ്ങള്‍ ലൈവായി ലഭിക്കുന്നതാണ് .വിജയികളെ കാത്തിരിക്കുന്നത് ഏറ്റവും ആകര്‍ഷകമായ സമ്മാനങ്ങളാണ് റമ്മിയില്‍ ഒന്നാമത് എത്തുന്ന ടീമിന് 501 പൗണ്ടും ട്രോഫിയും .രണ്ടാമത് എത്തുന്ന ടീമിന് 251 പൗണ്ടും ട്രോഫിയും ലഭിക്കും. റമ്മിയിലെ മൂന്നാം സ്‌ഥാനക്കാരെ കാത്തിരിക്കുന്നത് 101 പൗണ്ടും ട്രോഫിയുമാണ് . ലേലത്തില്‍ ഒന്നാമത് എത്തുന്ന ടീമിന് 501 പൗണ്ടും ട്രോഫിയും രണ്ടാമത് എത്തുന്ന ടീമിന് 251 പൗണ്ടും ട്രോഫിയും ലഭിക്കും. മൂന്നാം സ്‌ഥാനക്കാരെ കാത്തിരിക്കുന്നത് 101 പൗണ്ടും ട്രോഫിയും ആണ്.

പ്രധാന മത്സരങ്ങള്‍ നടക്കുന്ന ശനിയാഴ്ച(ഓഗസ്റ്റ് 18 ) രജിസ്ട്രേഷന്‍ രാവിലെ 9 മണിക്ക് ആരംഭിക്കുകയും മത്സരങ്ങള്‍ 10 മണിക്ക് ആരംഭിക്കുകയും ചെയ്യും. അന്നേ ദിവസം തന്നെ പ്രധാന മത്സരങ്ങള്‍ തീര്‍ക്കേണ്ടത് കൊണ്ട് എല്ലാവരും കൃത്യ സമയത്തു തന്നെ എത്തിച്ചേരണം എന്ന് കേരള ക്ലബ് ബോയ്സ് അഭ്യര്‍ത്ഥിച്ചു .

ടൂര്‍ണമെന്റിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് -,ജിറ്റോ ജോണ്‍ -07405193061 ,ബിന്‍സ് ജോര്‍ജ് -07931329311 സജീവ് സെബാസ്റ്റ്യന്‍ -07886319132 സെന്‍സ് ജോസ് കൈതവേലില്‍ -07809450568,ജോബി ഐത്തില്‍ -07956616508
 
Other News in this category

 
 




 
Close Window