Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
പുതു ചരിത്രം രചിച്ച് മാഞ്ചസ്റ്ററില്‍ 'ക്നാനായ സമ്മര്‍ ഫെസ്റ്റ്'
സഖറിയ പുത്തന്‍കുളം
മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്നാനായാ മിഷ്യനില്‍ പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോഹണ തിരുന്നാളും ഭാരതത്തിന്റെ സ്വതന്ത്ര ദിനാചരണവും കുട്ടികളുടെ സമ്മര്‍ ഫെസ്റ്റിവലും ആഗസ്റ്റ് 15 ന് വളരെ ഭക്തിയോടും ആവേശത്തോടും കൂടെ ആഘോഷമാക്കി മാഞ്ചസ്റ്റര്‍ ക്നാനായക്കാര്‍ .


വികാരി ജനറള്‍ ഫാ സജി മലയില്‍പുത്തന്‍പുരയിലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാനയോടെ നടത്തപ്പെട്ട പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗാരോപിത തിരുന്നാള്‍ ഭക്തി സാന്ദ്രമായി. സെന്റ് മേരീസ് ക്നാനായ ഗായക സംഘത്തിന്റെ സ്വരമാധുരിയില്‍ ചിട്ടയായ പാട്ടുകള്‍ ആഘോഷത്തിന്റെ മാറ്റ് കൂട്ടി.
വിശുദ്ധ കുര്‍ബാനയില്‍ കുട്ടികളുടെ സജീവമായിട്ടുള്ള പങ്കാളിത്തം മാതാപിതാക്കള്‍ക്കു പ്രത്യേകമായിട്ടുള്ള സന്തോഷവും അതിലുപരി അഭിമാനവും ഉളവാക്കി. വിശുദ്ധ കുര്‍ബാന മദ്ധ്യേയുള്ള വചന സദ്ധേശത്തില്‍ പരിശുദ്ധ അമ്മയെ സഭയില്‍ വണങ്ങുന്നതിന്റെ പ്രാധാന്യത്തെ പറ്റിയും നമ്മുടെ ഒരോരുത്തരുടേയും ജീവിതത്തില്‍ പരിശുദ്ധ അമ്മയുടെ സ്ഥാനം എത്രത്തോളും വലുതാണന്നും സജി അച്ചന്‍ ഓര്‍മ്മിപ്പിക്കുകയുണ്ടായി . ഇന്ത്യന്‍ സ്വതന്ത്ര ദിനത്തെ അനുസ്മരിച്ചപ്പോള്‍ മാതൃ രാജ്യത്തോടുള്ള സേനഹം ഒരോരുത്തരുടേയും മനസുകളില്‍ അലയടിക്കുകയുണ്ടായി. കേരളം ചരിത്രത്തിലാദ്യമായി ഇത്രമാത്രം ശക്തിയായി കടന്നു പോകുന്ന മഴകെടുതിയെ ഓര്‍ക്കുകയും എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥികുകയും പരസ്പരം സ്വാന്ത്വനിപ്പിക്കുകയും ചെയ്തു. കഴിയുന്ന സഹായം ചെയ്യാന്‍ എല്ലാവരോടും സജി അച്ചന്‍ അപേക്ഷിച്ചു.


സ്റ്റോക്ക് ഓണ്‍ ട്രെന്റ് മുതല്‍ സെന്റ് മേരീസ് ക്നായ മിഷന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും നൂറ് കണക്കിന് വിശ്വാസികള്‍ കുട്ടികള്‍ക്കൊപ്പം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയുണ്ടായി. വിശുദ്ധ കുര്‍ബാനക്ക് ശേഷം കുട്ടികളുടെ നേതൃത്വത്തില്‍ പരിശുദ്ധ അമ്മയുടെ ഗാനത്തോടപ്പം ക്നാ സമ്മര്‍ ഫെസ്റ്റിവലിന് തുടക്കമായി. ദേവാലയത്തോട് ചേര്‍ന്നുള്ള പാര്‍ക്കില്‍ കുട്ടികളുടെ പ്രായത്തിന് അനുസരിച്ച് ഒരുക്കിയിയിരുന്ന ഓരോ വിനോത വിജ്ഞാന പരിപാടികളും കുത്തുങ്ങള്‍ പരമാവധി അസ്വദിക്കുകയുണ്ടായി. പുതിയ കൂട്ടുകാരെ കണ്ടുമുട്ടുകയും ചെയ്തു. അവധിക്ക് നാട്ടില്‍ പോകാന്‍ സാധിക്കാതിരുന്ന കുട്ടികള്‍ക്ക് ഇത് നല്ല ഒരു അവസരമായി മാറി. ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ളാസ്സുകളില്‍ പഠിക്കുന്ന നൂറ്റിയിരുപതില്‍പരം കുട്ടികള്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുകയുണ്ടായി. ജുബില്‍ കുന്നശേരിയുടെയും, ദീപു ജയിംസിന്റെയും, പ്രിയങ്കാ ഉതുപ്പിന്റെയും, ജൂലി കുന്നശേരിയുടെയും നേതൃത്വത്തില്‍ പന്ത്രണ്ടാം ക്ളാസ്സും യൂണിവേഴ്സിറ്റി പഠനവും കഴിഞ്ഞ ക്നാനായ യുവതി യുവാക്കളണ് എല്ലാ പരിപാടികള്‍ക്കും നേതൃത്വം നല്കിയത്. സെന്റ് മേരീസ് ക്നാനായ യുവാക്കളുടെ ഫുട്ബോള്‍ ടീമംഗങ്ങള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്കുകയുണ്ടി . വളരെ ചിട്ടയോടെയുള്ള പരിശീലനം നല്‍കപ്പെട്ട യുവാക്കളുടെ ഫുഡ്ബോള്‍ ടീമിന്റെ പ്രവര്‍ത്തനം വളരെ അധികം പ്രതീക്ഷ നല്‍കുന്നതാണ്.



സജി അച്ചന്റെ സംഘടനാപാടവും സണ്‍ഡേ സ്കൂള്‍ അദ്ധ്യാപകരുടെ ചിട്ടയായ പ്രവര്‍ത്തനവും ട്രെസ്റ്റിമാര്‍ ജോസ് അത്തിമറ്റം, പുന്നൂസ്കൂട്ടി, ജോസ് കുന്നശേരി അതുപോലെ പള്ളി കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ ഉള്ള ക്രമീകരണങ്ങളും കുട്ടികളുടെ സമ്മര്‍ ഫേസ്റ്റിവല്‍ ഒരു വന്‍ വിജയമാക്കി മാറ്റി.
 
Other News in this category

 
 




 
Close Window